ചുരയ്ക്ക അരങ്ങൊഴിഞ്ഞില്ല; പുള്ളില്‍ പെരുത്താനന്ദം

 

ഭിനയലോകത്തേക്ക് മഞ്ജു വാര്യര്‍ തിരിച്ചത്തെിയപോലെ അടുക്കളത്തോട്ടത്തിലേക്ക് ചുരയ്ക്കയും മടങ്ങിയത്തെുകയാണ്. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലെ അപൂര്‍വ വിളപ്പട്ടികയില്‍ ഇടംപിടിച്ച ചുരയ്ക്കയെന്ന വള്ളിവിള പുള്ളിലെ കോളില്‍ വിളവെടുപ്പു പാകമായി. ജൈവരീതിയില്‍ വിളയിച്ച വിള കൊയ്യാന്‍ കേരളത്തിലെ ജൈവകൃഷിയുടെ അംബാസഡറെന്ന പെരുമയിലൊന്നുമല്ല മഞ്ജുവത്തെിയത്. കളിച്ചുനടന്ന പാടത്ത് പന്തലില്‍ വിളഞ്ഞ കറിക്കനി കാണാന്‍ കണ്ണില്‍ കൗതുകം നിറച്ചാണ് അച്ഛനും അമ്മക്കുമൊപ്പം നടിയത്തെിയത്.  അന്യനാട്ടില്‍നിന്നത്തെുന്ന നീളന്‍ ചുരയ്ക്കകള്‍ കണ്ടുശീലിച്ചവര്‍ക്ക് ഉരുണ്ടുകൊഴുത്തത് കണ്ടപ്പോള്‍ കൗതുകം.  പത്തടി ഉയരത്തില്‍ നിര്‍മിച്ച സ്ഥിരം പന്തലില്‍ തൂങ്ങിയാടുന്നതിലൊന്നിനെ കൈപ്പിടിയിലൊതുക്കാന്‍ നടി പീഠത്തെ ആശ്രയിച്ചു.  വിളയില്‍ കൈ തൊട്ടപ്പോള്‍ പെരുത്താനന്ദം. വിളയൊന്ന് പൊട്ടിച്ചപ്പോള്‍ വിളവെടുപ്പുത്സവത്തിന്‍െറ ഓര്‍മയില്‍ കൂടിനിന്നവര്‍ കൈയടിച്ചു. 

 

ജൈവ പച്ചക്കറി  കൃഷി ഇനിയും വ്യാപകമായിട്ടില്ല. ചെറിയ തോതിലെങ്കിലും അതിന്‍െറ പ്രചാരണത്തിന്  താന്‍ നിമിത്തമായെങ്കില്‍ അത് സന്തോഷംതന്നെയെന്ന് നടി കൂടിനിന്നവരോട് പ്രതികരിച്ചു. തന്‍െറ ഗ്രാമത്തിലും ജൈവകൃഷിയുടെ ചെറുനാമ്പുകള്‍ നീണ്ടെങ്കില്‍ അതില്‍   അഭിമാനം കൊള്ളുന്നു- മഞ്ജു പറഞ്ഞു. പടിയിറങ്ങിയ പച്ചക്കറി വിളയായ ചുരയ്ക്കയുടെ ജൈവത്തോട്ടം വികസിപ്പിച്ച പുലിയോത്ത് സത്യരാജിനെ അഭിനന്ദിക്കാനും നടി മറന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.