?????????? ?????? ???????? ?????????????? ???????????? ???????????? ?????????? ?????????? ??????????? ??????? ??.??. ??????? ??? ????? ???????? ????????? ????????????????

മട്ടുപ്പാവിലും കുടുംബശ്രീ കായ്ച്ചു; ഉത്സവച്ഛായയില്‍ വിളവെടുപ്പ്

കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ നടപ്പാക്കിയ ജൈവജ്യോതി പദ്ധതിയില്‍  മട്ടുപ്പാവില്‍ വിരിഞ്ഞത് വിഷരഹിത പച്ചക്കറികള്‍.  മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് മന്ത്രി എം.കെ. മുനീറും നടി മഞ്ജു വാര്യരും ചേര്‍ന്ന് നിര്‍വഹിച്ചു. വിഷരഹിത പച്ചക്കറി, ആരോഗ്യമുള്ള ജനത എന്ന സന്ദേശവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിയ ജൈവജ്യോതി പദ്ധതിയില്‍ കൃഷിചെയ്ത ജൈവോല്‍പന്നങ്ങളാണ് തൊണ്ടയാട് സീക്കന്‍ ക്രെസ്റ്റ് വുഡ് അപ്പാര്‍ട്മെന്‍റില്‍ വിളവെടുത്തത്. പരിപാടിയോടനുബന്ധിച്ച് ജൈവ പച്ചക്കറികളുടെ വിപണനവും നടന്നു. ഭക്ഷ്യസുരക്ഷയോടൊപ്പം ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ജൈവജ്യോതി കാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്തത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കു പുറമെ സ്വയംസഹായ സംഘങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളില്‍നിന്ന് തെരഞ്ഞെടുത്ത് കാര്‍ഷിക രംഗത്ത് പ്രത്യേക പരിശീലനം നല്‍കിയ യുവതികളുടെ സംഘമായ ഗ്രീന്‍ ടെക്നീഷ്യന്മാരാണ് മട്ടുപ്പാവ് കൃഷിക്ക് വേണ്ട സഹായം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.