???????????? ????????? ????????? ??????

അമേരിക്കയില്‍ കടുവക്കും കൊറോണ

ന്യൂയോർക്ക്: കോവിഡ്​ വൈറസ്​ വ്യാപനം ശക്​തമായി തുടരുന്ന അമേരിക്കയിൽ മൃഗങ്ങൾക്കും രക്ഷയില്ല. ന്യൂയോർക്കിലെ ബ ്രോൻക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കോവിഡ്​ വൈറസ് സ്ഥിരീകരിച്ചു. നാലുവയസുള്ള പെൺ കടുവക്കാണ്​ കോവിഡ്​ വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിച്ചത്​. മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം കാണുന്നുണ്ട്.

മൃഗശാലയിലെ ആറു കടുവകൾ രോഗലക്ഷണം പ്രകടിപ്പിച്ചപ്പോൾ സാമ്പ്​ൾ പരിശോധിച്ച കടുവക്ക്​ രോഗം സ്​ഥിരീകരിക്കുകയായിരുന്നുവെന്ന്​ അമേരിക്കൻ കാർഷിക വകുപ്പ്​ അറിയിച്ചു.

മാർച്ച് 16 ന്​ മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചതാണ്. കടുവയിലേക്ക് രോഗം പകർന്നത്​ മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കടുവയുടെ നില മെച്ചപ്പെടുന്നുണ്ടെന്നാണ്​ മൃഗശാല അധികൃതർ പറയുന്നത്​. നേരത്തെ ചൈനയിലെയും ബെൽജിത്തെയും വളർത്ത് പൂച്ചകളിലും ഹോ​േങ്കാങിലെ വളർത്തു നായ്​ക്കളിലും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കടുവ പോലുള്ള വന്യ മൃഗത്തിൽ രോഗം സ്​ഥിരീകരിക്കുന്നതായി ആദ്യമായാണ്​.

Tags:    
News Summary - Tiger tests positive for coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.