മത്സ്യക്കൊയ്​ത്തിന്​​ കടൽക്കൂടൊരുക്കാം

വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യകൃഷി വ്യാപിക്കാന്‍ കടലില്‍ കൂട്കൃഷി പരീക്ഷണം. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തി​​െൻറ  (സി.എം.എഫ്.ആര്‍.ഐ) സാങ്കേതിക സഹായത്തോടെ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തെ സമുദ്രം ഗ്രൂപ്പാണ്​  പെരിഞ്ഞനം വെസ്​റ്റിലെ സമിതി ബീച്ചില്‍ പദ്ധതിക്ക് തുടക്കമിട്ടത്​. കരയില്‍നിന്ന് ഒരു കി.മീറ്റര്‍ അകലെ കൂട് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ്​ പദ്ധതി. ആറു മീറ്റര്‍ വ്യാസമുള്ള കമ്പി വളയത്തില്‍ നാലുമീറ്റര്‍ ആഴത്തില്‍ വല ഘടിപ്പിച്ചാണ് കൂട് ഒരുക്കുന്നത്. കൂട് ഒഴുകിപ്പോകാതിരിക്കാന്‍ കല്ലുകള്‍ കെട്ടി താഴ്ത്തിയിടും. വല പൊങ്ങി നില്‍ക്കാനായി കമ്പി വളയത്തില്‍ പ്ലാസ്​റ്റിക് വീപ്പകള്‍ കെട്ടിയിട്ടുണ്ട്‌. കടലി​​െൻറ സ്വാഭാവിക അന്തരീക്ഷത്തില്‍ വളരുന്ന മീന്‍ കുഞ്ഞുങ്ങള്‍ ഏഴാംമാസം വിളവെടുക്കാം. 1000 കാളാഞ്ചി കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി നിക്ഷേപിച്ചത്. മൂന്നു ലക്ഷത്തോളം രൂപയാണ് പദ്ധതിയുടെ ചെലവ്. സമുദ്രം ഗ്രൂപ്പിലെ ജിബിന്‍ കളപ്പുരക്കലി​​െൻറ നേതൃത്വത്തില്‍ എട്ട്​ പേരാണ് കൃഷി നടത്തുന്നത്.

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.