???????????? ??????????? ??????????????????

വിജയന്‍പിള്ള എന്ന ധവള വിപ്ളവകാരി

ധവളവിപ്ളവത്തില്‍നിന്നാണ് തുടക്കം. ഇപ്പോള്‍ അത് ജൈവകൃഷിയിലത്തെിനില്‍ക്കുന്നു. ചവറ മേഖലയിലെ ‘പാല്‍ക്കാരന്‍’ എന്ന വിശേഷണത്തിനും അപ്പുറത്താണ് പയ്യലക്കാവ് തെക്കേ പയ്യലയില്‍ വിജയന്‍പിള്ള. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ കീഴടക്കാനാവാത്തത് ഒന്നുമില്ളെന്ന് ജീവിതം കൊണ്ട് കാട്ടിത്തരുകയാണ് അദ്ദേഹം. കാര്‍ഷികപ്രവര്‍ത്തനം നഷ്ടമാണെന്ന് പരിതപിക്കുന്നവര്‍ക്കുമുന്നില്‍ പരമ്പരാഗതവും നവീനവുമായ കാര്‍ഷികരീതികള്‍ കൊണ്ട് ഒരു നാടിന്‍െറയാകെ അന്നദാതാവായിരിക്കുകയാണ് ഇദ്ദേഹം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയിലെ ടെക്നീഷ്യന്‍െറ സേവനം മതിയാക്കി നാട്ടിലത്തെിയ വിജയന്‍പിള്ള 1997ല്‍ ആറ് പശുക്കളുമായാണ് ‘ധവളവിപ്ളവ’ത്തിന് തുടക്കമിട്ടത്. 
18 വര്‍ഷത്തെ വിശ്രമരഹിതമായ അധ്വാനം കൊണ്ട് ഇന്ന് പയ്യലക്കാവ് ഡെയറി എന്ന സ്ഥാപനം നടത്തുന്നു. 15 ഏക്കറില്‍ പൂര്‍ണ ജൈവരീതിയില്‍ സമ്പന്നമാണ് ഇദ്ദേഹത്തിന്‍െറ കൃഷിത്തോട്ടവും 40 ഓളം പശുക്കളടങ്ങിയ ഡെയറിഫാമും. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര, വെള്ളരി, കാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറികളെല്ലാം ഇദ്ദേഹത്തിന്‍െറ തോട്ടത്തിലുണ്ട്. കൂടാതെ വിവിധതരം വാഴകളും. കൂടാതെ, നാലുവര്‍ഷം ആധുനിക കൃഷിരീതിയായ പോളി ഹൗസും പരീക്ഷിച്ച് വിജയം നേടിയിട്ടുണ്ട്. നാടിന്‍െറ നാനാഭാഗത്തുനിന്ന് നിരവധി പേരാണ് വിജയന്‍പിള്ളയുടെ പയ്യലക്കാവ് ഡെയറിയില്‍ വന്ന് വിഷരഹിതമായ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. ഇവിടെ വിളയിക്കുന്നത് തികയാതായതോടെ ശാസ്താംകോട്ട, ഭരണിക്കാവ് പ്രദേശങ്ങളില്‍ സമാനരീതിയില്‍ വിഷരഹിത കാര്‍ഷികവിളകള്‍ ഉല്‍പാദിപ്പിക്കുന്നവരില്‍നിന്ന് വിളകള്‍ എത്തിക്കുന്നുണ്ട്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ വിറ്റ കര്‍ഷകനുള്ള അംഗീകാരം തേടിയത്തെിയ വിജയന്‍പിള്ളയുടെ ഫാമില്‍ വൃത്തിയായ അന്തരീക്ഷത്തിലാണ് കിടാരികളുടെയും വാസം. കര്‍ഷകര്‍ക്ക് പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനൊപ്പം സാമൂഹികപ്രതിബദ്ധത ഏറ്റെടുത്ത് കൃഷി നടത്തിയാല്‍ ജില്ലകള്‍ തോറുമുള്ള മെഡിക്കല്‍ കോളജ് പോലും വേണ്ടിവരില്ളെന്ന് വിജയന്‍പിള്ള അടിവരയിടുന്നു. കൃഷി ഒരു തൊഴിലായിരുന്നു ആദ്യമെങ്കില്‍ ഇന്ന് ആത്മസംതൃപ്തിയുടെ പാഠങ്ങളാണ് നേടുന്നതെന്ന് അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.