കശുമാങ്ങ പാനീയം 'ഒസിയാന' യുടെ വിപണന ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കുന്നു

കശുമാങ്ങ പാനീയം 'ഒസിയാന' ഹെൽത്ത് ഡ്രിങ്ക് പുറത്തിറക്കി

തൃശൂർ: കൃഷി വകുപ്പിന് കീഴിലെ പ്ലാന്‍റേഷൻ കോർപറേഷൻ പുറത്തിറക്കുന്ന കശുമാങ്ങ പാനീയം 'ഒസിയാന'യുടെ വിപണനോദ്ഘാടനം തൃശൂർ രാമനിലയത്തിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ഓൺലൈനായി ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

ലോഗോ പ്രകാശനവും സ്ലോഗൻ പ്രകാശനവും പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ എ.കെ ചന്ദ്രൻ നിർവഹിച്ചു. കേരള സർക്കാറിന്‍റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം വിപണിയിലെത്തുന്നത്.

കശുമാങ്ങയിൽ നിന്നും മൂല്യ വർധിത ഉൽപന്നങ്ങളായ സ്‌ക്വാഷ്, സിറപ്പ് എന്നിവ വിപണിയിൽ എത്തിച്ചതിനു പുറകെയാണ് കശുമാങ്ങ പാനീയം പുറത്തിറക്കുന്നത്. മലബാർ ഗ്രൂപ്പിലുള്ള 5500 ഹെക്ടർ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി സംഭരണത്തിന് ശേഷം ഉപയോഗ ശൂന്യമാകുന്ന കശുമാങ്ങ പഴത്തിൽ നിന്നും ഉൽപാദിപ്പിക്കുന്നതാണിത്.

ചടങ്ങിൽ കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ബി. പ്രമോദ്, ഡയറക്ടർ ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Osiana Health Drink Sales Started in agriculture dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.