നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം ര​ണ്ടാം ത​വ​ണ വീ​ണ്ടും നെ​ല്ല് ഉ​ണ​ക്കു​ന്ന വ​ട​വ​ന്നൂ​ർ മേ​ന​ങ്ക​ത്തി​ലെ ക​ർ​ഷ​ക​ർ

നെല്ലിലെ ഈർപ്പ പരിശോധന: അപാകത പരിഹരിക്കണമെന്ന് കർഷകർ

വടവന്നൂർ: സപ്ലൈകോ നെല്ല് സംഭരണത്തിൽ നെല്ലിലെ ഈർപ്പത്തിന്‍റെ അംശം പരിശോധിക്കുന്നതിലെ അപാകത പരിഹരിക്കണമെന്ന് കർഷകർ.നെല്ലിൽ ഈർപ്പത്തിന്‍റെ അംശം 17 ശതമാനം ഉണ്ടാവണമെന്ന് നിർദേശമുണ്ടെങ്കിലും സപ്ലൈകോ ഏജന്‍റുമാർ ഈർപ്പം കണക്കാക്കുന്നതിലെ പിഴവ് മൂലം സംഭരണം അവതാളത്തിലാകുന്നതായി വടവന്നൂരിലെ കർഷകർ പറയുന്നു. വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിൽ നെല്ല് നനവ് അളക്കുന്ന യന്ത്രത്തിലെ തകരാർ മൂലം ഒരു ചാക്കിലെ നെല്ല് രണ്ടിലധികം തവണ ഈർപ്പം പരിശോധിച്ചപ്പോൾ രണ്ടിലധികം അളവുകളാണ് ലഭിച്ചതെന്ന് വടവന്നൂർ മേനങ്കത്തിലെ കർഷകർ പറഞ്ഞു.

ഇതുമൂലം ചാക്കിലാക്കിയ നെല്ല് വീണ്ടും ഉണക്കണമെന്ന് നെല്ല് സംഭരിക്കുന്ന മില്ലുകാർ കർഷകരോട് ആവശ്യപ്പെട്ടത് കർഷകരും ഏജന്‍റും തമ്മിൽ വാക്കേറ്റങ്ങൾക്ക് വഴിവെച്ചു. യന്ത്രത്തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരും നെല്ല് ഏജന്‍റുമാരും വാക്കേറ്റമുണ്ടായി. യന്ത്രത്തിന്‍റെ തകരാറുകളും ഏജന്‍റുമാരുടെ അനാവശ്യ ഇടപെടലുകളുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് മേനങ്കത്തിലെ കർഷകനായ അബു പറഞ്ഞു. സപ്ലൈകോ അംഗീകൃത നെല്ല് സംഭരണ മില്ലുകൾ ചുമതലപ്പെടുത്തുന്ന നെല്ല് ഏജന്‍റുമാർ സബ് ഏജന്‍റുമാരെ നിയമിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കർഷകർ പറഞ്ഞു.

സുതാര്യമല്ലാത്തതും തകരാറുള്ള യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നനവ് പരിശോധനയും പരിഹരിക്കാൻ ജില്ല കലക്ടർ ഇടപെടണമെന്ന് പാശേഖര സമിതികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Moisture test in paddy Farmers want to rectify the discrepancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.