കുറിച്ചി ക്​നാനായ പള്ളിയുടെ ഹരജി തള്ളി,  നെൽവയൽ പൂർവസ്ഥിതിയിലാക്കണം

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച്  ഭൂമി പരിവർത്തനം ചെയ്യുന്നവർക്ക് താക്കീതായി ഉത്തരവ്. കോട്ടയം കുറിച്ചി സ​െൻറ് ഇഗ്നാത്തിയോസ് ക്​നാനായ പള്ളിവക ഒന്നേകാൽ ഏക്കർ നിലം നികത്തിയതിന് അനുമതി നൽകണമെന്ന ആർച്ച്  ബിഷപ്പ്  മോർ സേവേറിയോസ് കുര്യാക്കോസിൻെറ റിവിഷൻ ഹർജി സർക്കാർ തള്ളി. നികത്തിയ ഭൂമി  പൂർവസ്ഥിതിയിൽ ആക്കണം. അമ്മാനുമണലൂർ പാടശേഖരത്തിലെ നിലവിൽ കൊയ്ത്തിനു പാകമായ നെൽ കൃഷി കൊയ്യുന്നതിനും തുടർന്നും കൃഷി ചെയ്യുന്നതിനും ആവശ്യമായ നടപടി കുറിച്ചി  കൃഷി ഓഫീസർ സ്വീകരിക്കണമെന്നാണ് ഉത്തരവ്.

ചങ്ങനാശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ നെൽവയൽ പള്ളിക്കുവേണ്ടി വിലക്ക് വാങ്ങിയത് ബിഷപ്പാണ്. നിലം 2011 മുതൽ രണ്ട് മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തി കരിങ്കല്ലു കെട്ടി തിരിച്ച് കൃഷിക്ക് ഉപയുക്തമല്ലാതാക്കി.  തൊട്ടടുത്ത നിലങ്ങളിലേക്ക് വെള്ളം പോകുന്ന നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതിക്കും നെൽ കൃഷിക്കും ദോഷകരമായി  തീർന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷമാണ് അനധികൃതമായി നിലം നികത്തിയത്. അതിനാൽ നിയമത്തിലെ മൂന്നാം വകുപ്പിൻറെ ലംഘനമാണിത്. 

2011 കുര്യാക്കോസ് പുന്നൂസ് എന്നയാളിൽ നിന്നാണ് പള്ളിക്ക് വേണ്ടി ബിഷപ്പ് കുര്യാക്കോസ് 43.25 സ​െൻറ് ഭൂമി വിലയ്ക്കു വാങ്ങിയത്. ആധാരത്തിൽ വസ്തുവിൻറെ മൂന്നു വശങ്ങളിലുള്ള അതിരിൽ പുഞ്ചനിലങ്ങളും തെക്കുവശത്ത് നാട്ടുതോടും രേഖപ്പെടുത്തിയിട്ടുണ്ട്. നിലം വാങ്ങിയശേഷം നെൽകൃഷി ചെയ്തില്ല.

2010-11 വരെ സർക്കാരിൽ നിന്നും നെൽകൃഷിയുള്ള ആനുകൂല്യങ്ങൾ മുൻ ഉടമ കുര്യാക്കോസ് പുന്നൂസ് കൈപ്പറ്റിയിരുന്നു.
2016ൽ എം.സി റോഡ് നവീകരണത്തിൻെറ ഭാഗമായി നീക്കം ചെയ്ത് ടാർ അടങ്ങിയ മണ്ണുകൊണ്ട് നിലം നികത്തി. നാട്ടുകാർ കോട്ടയം കലക്ടർക്ക് പരാതി നൽകിയതോടെ മണ്ണടിക്കുന്നത് നിർത്തിവെച്ചു. ഇതിനകം നിലത്തിൻെറ തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു വലിയ കുളം കുഴിച്ച് ചെളിമണ്ണ് നിലത്തിൽ ഇട്ടു. 2018ൽ അനധികൃതമായി മണലിടൽ വീണ്ടും തുടങ്ങി. സമീപവാസികളുടെ പരാതിയെ തുടർന്ന് കുറിച്ചി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് അനധികൃമായി ഇറക്കിയ മണ്ണ് അതേപടി നിലനിർത്താനും തുടർന്ന് മണ്ണിടരുതെന്നും പള്ളി അധികാരികലോട് നിർദേശിച്ചു. അത് വകവയ്ക്കാതെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി.

തുടർന്ന് സ്ഥലത്തിൻറെ വടക്കുംപടിഞ്ഞാറും അതിർത്തികളിൽ കരിങ്കൽ ഭിത്തി കെട്ടി തുടങ്ങി. 2018 ഡിസംബർ 26ന് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകി. 2019 ജുനുവരി 31ന് മറ്റ് നിലങ്ങലിലേക്ക് നിലവിൽ ഉപയോഗിച്ച് വരുന്ന നീരൊഴുക്ക് തടയരുതെന്നും മാലിന്യങ്ങൾ പാടശേഖരത്തിലേക്ക് ഒഴുക്കരുതെന്നും ചൂണ്ടിക്കാട്ടി  പുഞ്ച സ്പെഷ്യൽ ഓഫീസർഉത്തരവ് നൽകി. നെൽവയൽ-നാർത്തട സംരക്ഷണ നിയമം ലംഘിച്ചുവെന്ന ബോധ്യമായ സാഹചര്യത്തിലാണ് നിലമുടമക്ക് കലക്ടർ ഭൂമി പൂർവസ്ഥിതിയിൽ ആകണമെന്ന് 2019 നവംമ്പർ 18ന്  ഉത്തരവ് നൽകിയത്. 

നിലവിൽ വിളവ് പാകമായി നിലങ്ങലിൽ കൊയ്ത്ത് യന്ത്രം ഇറക്കുന്നതിനും കൃഷി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. കലക്ടർ നിയമലംഘനം ചൂണ്ടിക്കാട്ടി റിപ്പോർട്ടും നൽകി. കോട്ടയം കലക്ടറുടെ ഉത്തരവ് 2019 ഡിസംബർ 17ന് ഹൈകോടതി ശരിവെച്ചു. അത് പള്ളിയുടെ നിലം നികത്തലിന് കനത്ത തരിച്ചടിയായി. അതോടെയാണ് ബിഷപ്പ് റിവിഷൻ ഹരജി നൽകിയത്.  അമ്മാനുമണലൂർ പാടശേഖരത്തിലെ നിലവിൽ കൊയ്ത്തിന് പാകമായി നെൽകൃഷി കൊയ്യുന്നതിനും തുടർന്നു നെൽകൃഷി ചെയ്യുന്നതിനും ആവശ്യമായ നടപടി കുറിച്ച് കൃഷി ഓഫിസർ സ്വീകരിക്കണമെന്നാണ് റവന്യു അണ്ടർ സെക്രട്ടരിയുടെ ഉത്തരവ്.  
 

Tags:    
News Summary - kerala environment news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.