ഏറെനാൾ വിളവുതരും വഴുതന

ന്നു പിടിച്ചുകിട്ടിയാൽ വഴുതന രണ്ടുവർഷം വരെ വിളവ​ുതരും. മേയ്​, ജൂൺ മാസമാണ്​ നടീലിന്​ അനുയോജ്യം. മൂത്തുപഴുത്ത കായയെടുത്ത്​ രണ്ടായി മുറിച്ച്​ ഒരു പാത്രത്തിലെ വെള്ളത്തിൽ​ വിത്തുള്ള ഭാഗം ഇടുക. നന്നായി കഴുകി അവശിഷ്​ടം കളഞ്ഞ്​ അരിപ്പയിൽ അരിച്ചെടുക്കുക. ഈ വിത്തുകള്‍ ഉണക്കി നടാനെടുക്കാം.

ആദ്യം വിത്തുപാകി തൈ കിളിർപ്പിക്കണം. ആഴത്തില്‍ പാകരുത്​. രാവിലെയും വൈകീട്ടും ചെറുതായി നനക്കാം. മുളച്ച് നാലോ അഞ്ചോ ഇലകള്‍ വന്നാൽ വൈകുന്നേരംനോക്കി മാറ്റി നടാം. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ നിലത്തോ കൃഷി ചെയ്യാം. ഗ്രോബാഗിൽ മണ്ണും ചാണകപ്പൊടിയും ക​േമ്പാസ്​റ്റും 2:1:1 അനുപാതത്തിൽ കലര്‍ത്തിയ നടീല്‍ മിശ്രിതം മതി. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി അടിവളമായി ഇടാം. 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയതിൽ മുക്കി നട്ടാൽ ചീയൽ തടയാം.

നടുന്നതിന് 15 ദിവസം മുമ്പ് മണ്ണിൽ കുമ്മായം ചേർക്കുക. ആറുദിവസം മുമ്പ് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മണ്ണുമായി യോജിപ്പിച്ച്​ ദിവസവും നനക്കണം. ഇനി തടമെടുത്ത് തൈ മാറ്റി നടാം. കായ്തുരപ്പൻ പുഴു, തണ്ടുതുരപ്പൻ പുഴു എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ, വെളുത്തുള്ളി എമൽഷൻ തളിക്കുക. ചെണ്ടുമല്ലി (ബന്തി) ഇടവിളയാക്കിയാൽ കീടാക്രമണം കുറയും. വേപ്പിൻപിണ്ണാക്ക് തടത്തിലിടുന്നതും നല്ലതാണ്​.

Tags:    
News Summary - brinjal farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.