മുണ്ടകന്‍ പാടത്ത് ബംഗാളി ഈണം

പാടത്തെ ചേറില്‍ നിരയൊപ്പിച്ച് ഞാറു നടാന്‍  ബംഗാളില്‍ നിന്നുള്ള കര്‍ഷക തൊഴിലാളികള്‍. തൃശൂര്‍ ജില്ലയിലെ മനക്കുളങ്ങര പാടശേഖരത്തിലാണ് പതിനഞ്ചംഗ കര്‍ഷക തൊഴിലാളികള്‍ നടീലിനിറങ്ങിയത്.മനക്കുളങ്ങര പാടശേഖരത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി മുടങ്ങാതെ മുണ്ടകന്‍ വിളയിറക്കുന്ന കൈലാത്ത് സുബ്രഹ്മണ്യനാണ് കര്‍ഷകതൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇത്തവണ ബംഗാളികളായ പുരുഷതൊഴിലാളികളെ ഞാറുനടാനായി നിയോഗിച്ചത്. ഒന്നരയേക്കറോളം വരുന്ന സ്വന്തം നിലത്തിലും പാട്ടത്തിനെടുത്ത എട്ടരയേക്കറോളം സ്ഥലത്തുമാണ് വര്‍ഷങ്ങളായി പ്രദേശവാസികളായ തൊഴിലാളികളെ ആശ്രയിച്ച് കൃഷിചെയ്തുവന്നിരുന്നത്.
ഇത്തവണ നടീലിന് തൊഴിലാളികളെ കിട്ടാതെ വന്നപ്പോഴാണ് ബംഗാളികളെ ആശ്രയിച്ചതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.  15 സംഘ തൊഴിലാളി സംഘത്തിന്  ഹെക്ടറിന് ആറായിരം രൂപയാണ് പ്രതിഫലം. രാവിലെ ആറര മുതല്‍ വൈകുന്നരം ആറര വരെ ഇവര്‍ ജോലിചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.