????????? ????????? ??

വെള്ളീച്ച ആക്രമണത്തെ പ്രതിരോധിക്കാം


 വെള്ളീച്ച ആക്രമണം വ്യാപകമാകുന്ന സമയമാണ്. തെങ്ങ് ഉള്‍പ്പെടെ വൃക്ഷങ്ങളിലും ചെടികളിലും വെള്ളീച്ചകള്‍ നാശം വിതയ്ക്കുന്നു. മഞ്ഞ നിറമാണ്  രോഗബാധയേറ്റ ഇലകള്‍ക്ക്. വെള്ളീച്ചകള്‍ കൂട്ടമായി നീരൂറ്റിക്കുടിക്കുന്നതാണ് ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളീച്ചകള്‍ തേന്‍ പോലെ മധുരമായ പദാര്‍ഥം പുറത്തേക്ക് വിടും. ഇത് സ്യൂട്ടി മൗള്‍ഡ് എന്ന കുമിള്‍ വളരുന്നതിനും കാരണമാവും. കറുത്ത നിറമുള്ള കുമിള്‍   ഇലകളില്‍ വ്യാപിക്കും. മഴ പെയ്യുമ്പോള്‍  വാഴ, ചേമ്പ് തുടങ്ങിയ ചെടികളിലേക്കും വ്യാപിക്കും. കുമിള്‍ കാര്യമായി വിളനഷ്ടം ഉണ്ടാക്കില്ല.

പ്രതിരോധം
വെള്ളീച്ചയെ നശിപ്പിക്കാന്‍ ഇമിഡാക്ളോപ്രിഡ് (കോണ്‍ഫിഡോര്‍, ടാറ്റാമിഡ എന്ന പേരിലെല്ലാം ലഭിക്കും) അഞ്ച് മി.ലി 10 ലിറ്റര്‍  വെള്ളത്തിന് എന്ന തോതില്‍ ഇലകളുടെ രണ്ടുവശത്തും നന്നായി തളിക്കണം. കീടനാശിനി തളിക്കുന്നതിനു മുമ്പ് രൂക്ഷമായ ആക്രമണമുള്ള ഇലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. തയാമെതോക്സാം (അക്ടാര എന്ന പേരിലും  ലഭിക്കും) രണ്ട് ഗ്രാം 10 ലിറ്ററില്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.

 

കറുപ്പുനിറമായെങ്കില്‍
സ്യൂട്ടിമൗള്‍ഡ് എന്ന കുമിള്‍ വ്യാപകമായി  ഉണ്ടെങ്കില്‍ (നന്നായി കറുപ്പുനിറം വ്യാപിച്ചിട്ടുണ്ടെങ്കില്‍) കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കാവുന്നതാണ്. അല്ളെങ്കില്‍ സ്റ്റാര്‍ച്ച് വാങ്ങി ഒരു ശതമാനം വീര്യത്തില്‍ ഇലകളില്‍ നന്നായി തളിക്കാം. കീടനാശിനി പ്രയോഗം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ്  വെര്‍ട്ടിസീലിയം എന്ന കുമിള്‍ 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബാര്‍ സോപ്പും ചേര്‍ത്ത് കലക്കി തളിക്കുന്നതും ഫലപ്രദമാണ്. മഴ കുറഞ്ഞ് ആര്‍ദ്രത കൂടിയ കാലാവസ്ഥയാണ് വെള്ളീച്ചകളുടെ വ്യാ

വെള്ളീച്ച ആക്രമിച്ച ഓല
 

പനത്തിന് കാരണമെന്നും വിദഗ്ധര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.