മഞ്ഞളിപ്പ്; കര്‍ഷകര്‍ കവുങ്ങ് കൃഷി കൈയൊഴിയുന്നു

ഞ്ഞളിപ്പ് രോഗം പടരുകയും വിപണിയില്‍ വിലസ്ഥിരത ഇല്ലാതാവുകയും ചെയ്തതോടെ കവുങ്ങ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്നു.രോഗം പടര്‍ന്നതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.  സംസ്ഥാനത്തെ പ്രധാന അടക്ക വിപണണ മാര്‍ക്കറ്റായ പഴഞ്ഞിയില്‍ വ്യാപാരം മന്ദഗതിയിലാണ്. കൂലിച്ചെലവിലുള്ള വര്‍ധനക്കനുസരിച്ച് ലാഭം ഉണ്ടാകുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. മഞ്ഞളിപ്പ് രോഗം പടര്‍ന്നതോടെ കൃഷിയിലുള്ള താല്‍പര്യം കുറഞ്ഞു. ഒരുകാലത്ത് മഹാളിരോഗം കൃഷിയെ പ്രതിസന്ധിയിലാക്കിയിരുന്നു.എങ്കിലും വിലയുള്ളതിനാല്‍ മരുന്ന് തളിച്ച് കൃഷി തുടരാന്‍ കര്‍ഷകര്‍ അന്ന് തയാറായി. ഇപ്പോള്‍ കവുങ്ങുകള്‍ വെട്ടിമാറ്റി മറ്റ് കൃഷിയിലേക്ക് തിരിയുകയാണിവര്‍. മഞ്ഞളിപ്പ് പിടിപെടുന്നതോടെ കവുങ്ങുകള്‍ ഉണങ്ങുകയാണ്. രോഗം പിടിപെട്ടുവെന്ന് മനസ്സിലാക്കിയ ഉടന്‍ മുറിച്ചുമാറ്റുകയാണ്. പര്യാപ്തമായ മരുന്നില്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി നടത്തുന്നവര്‍ക്കാകട്ടെ അടക്ക വലിക്കാന്‍ ആളെകിട്ടാത്ത സ്ഥിതിയുമുണ്ട്. പലരും സ്വന്തമായാണ് അടക്ക വലിക്കുന്നത്. അടക്ക വല്ലപ്പോഴുമാണ് വിപണിയിലത്തെുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അടക്ക വിപണി ഒരുകാലത്ത് ഉയര്‍ത്തിക്കാട്ടിയിരുന്ന പഴഞ്ഞിയിലെ കൃഷിയും വിപണനവും കുറഞ്ഞു. 

കുന്നംകുളം പഴഞ്ഞി അടക്കവിപണിയില്‍ നിന്നുള്ള ദൃശ്യം
 


തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണ് കൂടുതലും കയറ്റുമതി.തറവില തുലാന് 5000 മുതല്‍ 5500 രൂപ വരെ വിപണിയിലുണ്ടെങ്കിലും ഉല്‍പാദനം വേണ്ടത്ര ഇല്ല. ഒന്നര പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന തറ വിലയില്‍ നിന്ന് 1999 - 2000ത്തിലാണ് വന്‍ കുതിച്ചുചാട്ടം ഉണ്ടായത്. മാസങ്ങള്‍ക്ക് ശേഷം വിലയില്‍ വലിയ തകര്‍ച്ചയുണ്ടായി. പിന്നീട് വില വര്‍ധനവായി. ഒന്നാംതരം അടക്കയുടെ തറവില തുലാന് 5000-5500 രൂപയുള്ളപ്പോള്‍ രണ്ടാംതരത്തിന് 3500 രൂപയായി നിലനില്‍ക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വിലയിടിവില്ളെന്ന് കര്‍ഷകര്‍ പറഞ്ഞു.  വില വര്‍ധന കണ്ട് ശേഖരിച്ച അടക്ക പൊളിച്ച് മാര്‍ക്കറ്റിലത്തെിക്കുമ്പോഴേക്കും നിലവിലെ വിലയില്‍ വലിയ കുറവ് നേരിടുന്നത് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. 
പഴഞ്ഞി മാര്‍ക്കറ്റിലേക്ക് മലപ്പുറം, പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതലും അടക്ക വരുന്നത്. എന്നാല്‍, വിപണി മന്ദഗതിയിലായതോടെ അടക്കയുടെ വരവും കുറഞ്ഞു. ദിനേന 400 തുലാന്‍ കച്ചവടം നടന്നിരുന്ന പല മാര്‍ക്കറ്റുകളിലും പകുതിയോളം  വില്‍പന നടക്കുന്നില്ളെന്നാണ് കച്ചവടക്കാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളത്തിന് സബ്സിഡി ലഭിക്കുന്നില്ളെന്നും കര്‍ഷകര്‍ പറയുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.