ചരിത്ര സാക്ഷിയായി ശാസ്ത്രലോകവും

ചൊ​വ്വാ​ചി​ത്രം പ​ക​ർ​ത്തി ഹോ​പ്​

യു.​എ.​ഇ​യു​ടെ ആ​ദ്യ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ഹോ​പ് ആ​ദ്യ​മാ​യി പ​ക​ര്‍ത്തി​യ ചൊ​വ്വ​യു​ടെ ചി​ത്രം ഭൂ​മി​യി​ലേ​ക്ക​യ​ച്ചു. ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍നി​ന്ന് ഏ​ക​ദേ​ശം 25,000 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തു​നി​ന്നാ​ണ് ചി​ത്രം പ​ക​ര്‍ത്തി​യ​ത്.


സൗ​ര​യൂ​ഥ​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ അ​ഗ്നി​പ​ര്‍വ​ത​മാ​യ ഒ​ളിം​പ​സ് മോ​ണ്‍സ് ചി​ത്ര​ത്തി​ല്‍ കാ​ണാം. ചൊ​വ്വ​യു​ടെ കാ​ലാ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ് ഹോ​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2020 ജൂ​ലൈ 19നാ​ണ് ഹോ​പ് ഓ​ര്‍ബി​റ്റ​ര്‍ വി​ക്ഷേ​പി​ച്ച​ത്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​നി​ന്ന് പു​തി​യ സ​സ്യം

ക​ന്യാ​കു​മാ​രി​യി​ലെ മ​രു​ത്വാ​മ​ല​യി​ല്‍നി​ന്ന് മ​ല​യാ​ളി ഗ​വേ​ഷ​ക​ർ പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്റ് ജോ​സ​ഫ്സ്​ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യ കെ. ​ഷി​നോ​ജും കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ പി. ​സു​നോ​ജ് കു​മാ​റും ചേ​ര്‍ന്നാ​ണ് പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. 'അ​നൈ​സോ​ക്കൈ​ല​സ് ക​ന്യാ​കു​മാ​രി​യെ​ന്‍സി​സ്' (Anisochilus kanyakumariensis) എ​ന്നാ​ണ് ഇ​തി​ന് പേ​ര് ന​ൽ​കി​യ​ത്.

നാ​സ​യു​ടെ 'പെ​ര്‍സി​വി​യ​റ​ന്‍സ്' ചൊ​വ്വ​യി​ലി​റ​ങ്ങി

നാ​സ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ പെ​ര്‍സി​വി​യ​റ​ന്‍സ് ചൊ​വ്വ​യി​ലി​റ​ങ്ങി. 2020 ജൂ​ലൈ 30ന് ​വി​ക്ഷേ​പി​ക്ക​പ്പെ​ട്ട പെ​ര്‍സി​വി​യ​റ​ന്‍സ് 2021 ഫെ​ബ്രു​വ​രി 18നാ​ണ് ചൊ​വ്വ​യി​ൽ ഇ​റ​ങ്ങി​യ​ത്. ചൊ​വ്വ​യി​ലെ ജീ​വ​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ, മ​നു​ഷ്യ​വാ​സ യോ​ഗ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത തി​ര​യ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

പെ​ര്‍സി​വി​യ​റ​ന്‍സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹെ​ലി​കോ​പ്ട​ർ 'ഇ​ന്‍ജെ​ന്യൂ​യി​റ്റി' ചൊ​വ്വ​യി​ൽ വി​ജ​യ​ക​ര​മാ​യി നാ​സ പ​റ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ല്‍ മ​നു​ഷ്യ​ര്‍ നി​യ​ന്ത്രി​ച്ച് പ​റ​ത്തു​ന്ന ആ​ദ്യ വാ​ഹ​നം എ​ന്ന ബ​ഹു​മ​തി ഇ​ന്‍ജെ​ന്യൂ​യി​റ്റി സ്വ​ന്ത​മാ​ക്കി. ആ​കെ 39.1 സെ​ക്ക​ൻ​ഡ്​ നേ​ര​മാ​ണ് ഇ​ന്‍ജെ​ന്യൂ​യി​റ്റി​യു​ടെ ആ​ദ്യ​പ​റ​ക്ക​ല്‍ നീ​ണ്ടു​നി​ന്ന​ത്.


ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് 'ലൂ​സി'

സൗ​ര​യൂ​ഥ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നു​വി​ളി​ക്കു​ന്ന ഛിന്ന​ഗ്ര​ഹ​ക്കൂ​ട്ട​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നാ​സ​യു​ടെ ലൂ​സി (Lucy) പേ​ട​കം വി​ക്ഷേ​പി​ച്ചു. വ്യാ​ഴ​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ ഛിന്ന​ഗ്ര​ഹ കൂ​ട്ട​ങ്ങ​ളെ കു​റി​ച്ചാ​ണ് ലൂ​സി പ​ഠി​ക്കു​ക. ഒ​ക്ടോ​ബ​ർ 16നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. സൗ​ര​യൂ​ഥ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​ക​ള്‍ ന​ല്‍കാ​ന്‍ ഈ ​പ​ഠ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ ശാ​സ്ത്ര​ലോ​കം ക​രു​തു​ന്ന​ത്. മ​നു​ഷ്യ​പ​രി​ണാ​മം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഫോ​സി​ലാ​യ 'ലൂ​സി'​യു​ടെ പേ​രാ​ണ് ദൗ​ത്യ​ത്തി​ന് ന​ൽ​കി​യ​ത്.


സൂ​ര്യ​നെ 'തൊ​ട്ട്​' സോ​ളാ​ർ പ്രോ​ബ്

മ​​നു​​ഷ്യാ​​ന്വേ​​ഷ​​ണം ഇ​​നി​​യും ചെ​​ന്നു​​തൊ​​ട്ടി​​ട്ടി​​ല്ലാ​​ത്ത സൂ​​ര്യ​െ​ൻ​റ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ​​ത്തി നാ​​സ​യു​ടെ പേ​​ട​​കം. 'പാ​​ർ​​ക​​ർ സോ​​ളാ​​ർ പ്രോ​​ബ്' (Parker Solar Probe)​ ആ​​ണ്​ കൊ​​റോ​​ണ എ​​ന്ന സൂ​​ര്യ​െ​ൻ​റ ബാ​​ഹ്യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി എ​​ത്തി നി​​ർ​​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യ​​ത്. സൗ​​ര ര​​ഹ​​സ്യ​​ങ്ങ​​ൾ തേ​​ടി 2018ലാ​​ണ്​ സോ​​ളാ​​ർ പ്രോ​​ബ്​ ദൗ​ത്യം ആ​രം​ഭി​ച്ച​ത്. സൂ​ര്യ​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 1.3 കോ​ടി കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ പേ​ട​ക​മി​പ്പോ​ൾ. 2025ൽ ​ദൗ​ത്യം സൂ​ര്യ​ന് ഏ​റ്റ​വും അ​ടു​ത്തെ​ത്തും. അ​പ്പോ​ഴും സൂ​ര്യ​മ​ണ്ഡ​ല​ത്തി​ന് 61 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രി​ക്കും.150 കോ​ടി യു.​എ​സ് ഡോ​ള​ർ (11,250 കോ​ടി രൂ​പ) ചെ​ല​വു​ള്ള ദൗ​ത്യ​ത്തി​ന് ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഫ​സ​റും പ്ര​മു​ഖ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നു​മാ​യ യൂ​ജീ​ൻ പാ​ർ​ക്ക​റു​ടെ പേ​രാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള ശാ​സ്ത്ര​പു​ര​സ്കാ​രം പ്ര​ഫ. എം.​എ​സ്. സ്വാ​മി​നാ​ഥ​നും പ്ര​ഫ. താ​ണു പ​ത്മ​നാ​ഭ​നും

2021ലെ ​കേ​ര​ള ശാ​സ്ത്ര​പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​നും ഇ​ന്ത്യ​ൻ ഹ​രി​ത​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വു​മാ​യ എം.​എ​സ്. സ്വാ​മി​നാ​ഥ​നും ഭൗ​തി​ക ശാ​സ്ത്ര​മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​നാ​യ പ്ര​ഫ. താ​ണു പ​ത്മ​നാ​ഭ​നും അ​ർ​ഹ​രാ​യി. കൃ​ഷി​ശാ​സ്ത്ര ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ ആ​ജീ​വ​നാ​ന്ത ഗ​വേ​ഷ​ണ​നേ​ട്ടം പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ഫ. എം.​എ​സ്. സ്വാ​മി​നാ​ഥ​നെ പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. സൈ​ദ്ധാ​ന്തി​ക ഭൗ​തി​ക​ശാ​സ്ത്ര മേ​ഖ​ല​യി​ലെ ആ​ജീ​വ​നാ​ന്ത ഗ​വേ​ഷ​ണ​നേ​ട്ട​മാ​ണ് പ്ര​ഫ. താ​ണു പ​ത്മ​നാ​ഭ​നെ പു​ര​സ്‌​കാ​രാ​ർ​ഹ​നാ​ക്കി​യ​ത്.

ബഹിരാകാശത്തേക്ക് പാതിമലയാളിയും

വരുംകാല ബഹിരാകാശ യാത്രകള്‍ക്കായി നാസ പരിശീലിപ്പിക്കുന്ന യാത്രികരുടെ സംഘത്തില്‍ പാതി മലയാളിയും. ലഫ്റ്റനന്റ് കേണല്‍ ഡോ. അനില്‍ മേനോനാണ് പത്തംഗ സംഘത്തിലുള്ളത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുന്നതിനൊപ്പം ചൊവ്വാ ദൗത്യങ്ങള്‍ക്ക് വേണ്ടിയും നാസ ഇവരെ പരിശീലിപ്പിക്കും. മലയാളിയായ ശങ്കരന്‍ മേനോന്റെയും ഉക്രൈന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് 45കാരനായ അനില്‍. യു.എസ് എയര്‍ഫോഴ്‌സിലെ ലഫ്റ്റനന്റ് കേണലും ഡോക്ടറുമാണ്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ആദ്യ ബഹിരാകാശ ദൗത്യത്തില്‍ സര്‍ജനായി പ്രവര്‍ത്തിച്ചിരുന്നു.

യു.എസിലെ മിനിയപ്പൊളിസിലാണ് അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. സ്‌പേസ് എക്‌സില്‍ ജോലി ചെയ്യുന്ന അന്നയാണ് ഭാര്യ. നാസയുടെ നിരവധി ബഹിരാകാശനിലയ ദൗത്യങ്ങളില്‍ ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫായി അനില്‍ മേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


സ്റ്റാ​​ര്‍ട്ട്, ആ​​ക്​ഷ​​ന്‍, കാ​​മ​​റ @ബ​​ഹി​​രാ​​കാ​​ശം

ബ​​ഹി​​രാ​​കാ​​ശം പ്ര​​മേ​​യ​​മാ​​യി നി​​ര​​വ​​ധി സി​​നി​​മ​​ക​​ള്‍ ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍ ഇ​​വ​​യൊ​​ക്കെ ബ​​ഹി​​രാ​​കാ​​ശ​​ത്ത് ചി​​ത്രീ​​ക​​രി​​ച്ച​​താ​​ണോ ? അ​​ല്ലേ​​യ​​ല്ല. എ​​ന്നാ​​ലി​​താ ബ​​ഹി​​രാ​​കാ​​ശ​​ത്ത് ആ​​ദ്യ​​മാ​​യി സി​​നി​​മാ ചി​​ത്രീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് റ​​ഷ്യ​​ന്‍ സം​​ഘം. അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ നി​​ല​​യ​​ത്തി​​ല്‍വെ​​ച്ചാ​​ണ് (International Space Station) 'ച​​ല​​ഞ്ച്' എ​​ന്ന് പേ​​രി​​ട്ട സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്. നി​​ര്‍മാ​​താ​​വും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ക്ലിം ​​ഷി​​പെ​​ന്‍കോ​​യും ന​​ടി യൂ​​ലി​​യ പെ​​രെ​​സി​​ല്‍ഡും റ​​ഷ്യ​​ന്‍ ബ​​ഹി​​രാ​​കാ​​ശ യാ​​ത്രി​​ക​​ന്‍ ആ​​ന്റ​​ണ്‍ ഷ്‌​​ക​​പ്ലെ​​റോ​​വും അ​​ട​​ങ്ങി​​യ മൂ​​വ​​ര്‍സം​​ഘ​​മാ​​ണ് ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നാ​​യി ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക് പോ​​യ​​ത്.

ഒ​​ക്ടോ​​ബ​​ര്‍ അ​​ഞ്ചി​​ന് ക​​സാ​​ഖ്‌​​സ്താ​​നി​​ലെ ബൈ​​ക​​നൂ​​രി​​ല്‍നി​​ന്നാ​​ണ് മൂ​​വ​​ര്‍സം​​ഘം യാ​​ത്ര തി​​രി​​ച്ച​​ത്. 12 ദി​​വ​​സം ബ​​ഹി​​രാ​​കാ​​ശ​​ത്ത് ത​​ങ്ങി​​യാ​​ണ് ചി​​ത്രീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ത്. റ​​ഷ്യ​​ന്‍ ബ​​ഹി​​രാ​​കാ​​ശ ഏ​​ജ​​ന്‍സി​​യാ​​യ 'റോ​​സ്‌​​കോ​​സ്മോ​​സ്' ആ​​ണ് സി​​നി​​മ​​യ്ക്കു​​വേ​​ണ്ടി ബ​​ഹി​​രാ​​കാ​​ശ ദൗ​​ത്യം ഏ​​റ്റെ​​ടു​​ത്ത​​ത്. ചി​​ത്രീ​​ക​​ര​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ ശേ​​ഷം സം​​ഘ​​ത്തി​​ലെ ബ​​ഹി​​രാ​​കാ​​ശ യാ​​ത്രി​​ക​​ന്‍ ആ​​ന്റ​​ണ്‍ ഷ്‌​​ക​​പ്ലെ​​റോ​​വ് അ​​ന്താ​​രാ​​ഷ്ട്ര ബ​​ഹി​​രാ​​കാ​​ശ​​നി​​ല​​യ​​ത്തി​​ല്‍ ത​​ങ്ങി. മ​​റ്റ് ര​​ണ്ടു​​പേ​​രും, ആ​​റ് മാ​​സ​​മാ​​യി നി​​ല​​യ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ഒ​​ലെ​​ഗ് നോ​​വി​​റ്റ്സ്‌​​കി എ​​ന്ന യാ​​ത്രി​​ക​​നും റോ​​സ്‌​​കോ​​സ്മോ​​സി​​ന്റെ സോ​​യു​​സ് എം​​എ​​സ്-19 ബ​​ഹി​​രാ​​കാ​​ശ വാ​​ഹ​​ന​​ത്തി​​ല്‍ ക​​സ​​ഖ്സ്ഥാ​​നി​​ല്‍ തി​​രി​​ച്ചി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ബ​​ഹി​​രാ​​കാ​​ശ​​ത്തെ സി​​നി​​മാ ചി​​ത്രീ​​ക​​ര​​ണം ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച​​ത് യു.​​എ​​സ് ആ​​യി​​രു​​ന്നു. സ്‌​​പേ​​സ് എ​​ക്‌​​സ് സ്ഥാ​​പ​​ക​​ന്‍ ഇ​​ലോ​​ണ്‍ മ​​സ്‌​​കി​​നും നാ​​സ​​ക്കും ഒ​​പ്പം ചേ​​ര്‍ന്ന് ഹോ​​ളി​​വു​​ഡ് ആ​​ക്ഷ​​ന്‍ താ​​രം ടോം ​​ക്രൂ​​സ് ബ​​ഹി​​രാ​​കാ​​ശ​​ത്ത് സി​​നി​​മ ചി​​ത്രീ​​ക​​രി​​ക്കു​​മെ​​ന്ന് പോ​​യ​​വ​​ര്‍ഷം തു​​ട​​ക്ക​​ത്തി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. 

ബ​ഹി​രാ​കാ​ശ​ത്തെ കി​ട​മ​ത്സ​രം

ബ​ഹി​രാ​കാ​ശ​ത്ത് അ​ധീ​ശ​ത്വം സ്ഥാ​പി​ക്കാ​നു​ള്ള മ​ത്സ​രം വ​ൻ രാ​ജ്യ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പേ ആ​രം​ഭി​ച്ച​താ​ണ്. ഇ​പ്പോ​ൾ, ലോ​ക കോ​ടീ​ശ്വ​ര​ന്മാ​രും ബ​ഹി​രാ​കാ​ശ​ത്തി​ലേ​ക്ക് ക​ണ്ണു​ന​ട്ട​തോ​ടെ 'സ്പേ​സ് റേ​സ്' (ബ​ഹി​രാ​കാ​ശ കി​ട​മ​ത്സ​രം) പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

ആ​മ​സോ​ൺ സ്ഥാ​പ​ക​നും ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ 'ബ്ലൂ ​ഒ​റി​ജി​ൻ' ഉ​ട​മ​യു​മാ​യ ജെ​ഫ് ബെ​സോ​സ്, 'വെ​ർ​ജി​ൻ ഗാ​ല​ക്ടി​ക്' മേ​ധാ​വി റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ൺ, ടെ​സ്ല-​സ്പേ​സ് എ​ക്സ് മേ​ധാ​വി ഇ​ലോ​ൺ മ​സ്ക് തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​രം​ഗ​ത്തെ അ​തി​കാ​യ​ർ. വെ​ർ​ജി​ൻ ഗാ​ല​ക്ടി​ക് പൂ​ർ​ണ​മാ​യും വി​നോ​ദ​സ​ഞ്ചാ​രം ല​ക്ഷ്യ​മി​ടു​മ്പോ​ൾ വ്യ​വ​സാ​യി​ക ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ജെ​ഫ് ബെ​സോ​സ് ബ​ഹി​രാ​കാ​ശ നീ​ക്കം ന​ട​ത്തു​ന്ന​ത്. വ​രും​കാ​ല​ത്ത് ബ​ഹി​രാ​കാ​ശ കോ​ള​നി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് ബെ​സോ​സ് പ​റ​യു​ന്ന​ത്. ഒാ​ർ​ബി​റ്റ​ൽ റീ​ഫ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ബ​ഹി​രാ​കാ​ശ ബി​സി​ന​സ് പാ​ർ​ക്കി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2025ന് ​ശേ​ഷം ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം, ചൊ​വ്വ​യെ കോ​ള​നി​വ​ത്ക​രി​ക്കു​ക​യാ​ണ് ത​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ഇ​ലോ​ൺ മ​സ്ക് പ്ര​സ്താ​വി​ച്ചി​രു​ന്നു. ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കും ആ​ളു​ക​ളെ​യും ച​ര​ക്കു​ക​ളെ​യും എ​ത്തി​ക്കു​ന്ന​തി​നാ​യി സ്പേ​സ് എ​ക്സ് 'സ്റ്റാ​ർ​ഷി​പ്' എ​ന്ന വ​രും​ത​ല​മു​റ റോ​ക്ക​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 2030ന് ​മു​മ്പ് സ്റ്റാ​ർ​ഷി​പ് കൂ​റ്റ​ൻ പേ​ട​ക​ങ്ങ​ൾ ചൊ​വ്വ​യി​ലി​റ​ങ്ങു​മെ​ന്നാ​ണ് ഇ​ലോ​ൺ മ​സ്കി​ന്‍റെ പ്ര​ഖ്യാ​പ​നം.

മ​ലേ​റി​യ​ക്ക് ആ​ദ്യ വാ​ക്സി​ൻ

മ​ലേ​റി​യ പ​ര​ത്തു​ന്ന പ്ലാ​സ്മോ​ഡി​യം ഫാ​ൽ​സി​പ​റം (Plasmodium falciparum) എ​ന്ന പ​രാ​ദത്തെ (parasite) തി​രി​ച്ച​റി​ഞ്ഞി​ട്ട്​ 130 വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ഇ​തി​നെ​തി​രാ​യ വാ​ക്സി​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ്. ബ്രി​ട്ടീ​ഷ് ക​മ്പ​നി​യാ​യ ഗ്ലാ​ക്സോ​സ്മി​ത്ത് ക്ളൈ​ൻ വി​ക​സി​പ്പി​ച്ച മോ​സ്ക്വി​റി​ക്സ് അ​ഥ​വാ RTS,S/AS01 എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ക്സി​നാ​ണ് ലോ​കാ​രോ​ഗ്യ സം ​ഘ​ട​ന അം​ഗീ​ക​രി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കാ​ണ് ആദ്യം ന​ൽ​കു​ക.

ബ​ഹി​രാ​കാ​ശം ഇ​നി വി​നോ​ദ​കേ​ന്ദ്രം

ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സ് പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ നാ​ല് യാ​ത്രി​ക​രും സു​ര​ക്ഷി​ത​രാ​യി തി​രി​കെ​യെ​ത്തി. ബ​ഹി​രാ​കാ​ശ വി​ദ​ഗ്ധ​രാ​യ ഒ​രാ​ൾ​പോ​ലു​മി​ല്ലാ​തെ​യാ​ണ് യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭൂ​മി​യി​ൽ നി​ന്നും 575 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​വ​ർ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രം ന​ട​ത്തി​യ​ത്. ദി​വ​സ​വും 15 ത​വ​ണ ഭൂ​മി​യെ വ​ലം​വെ​ച്ചു. ലോ​ക​കോ​ടീ​ശ്വ​ര​നാ​യ ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ബ​ഹി​രാ​കാ​ശ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട യാ​ത്ര​യാ​ണി​ത്. 200 മി​ല്യ​ൺ ഡോ​ള​റാ​ണ് നാ​ലു പേ​ര്‍ക്കും കൂ​ടി​യു​ള്ള ആ​കെ ചെ​ല​വ്. ലോ​ക​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​ണ് സ്പേ​സ് എ​ക്സ്.

ലോ​ക ശാ​സ്ത്ര​ദി​നം- ന​വം​ബ​ർ 10

'ബി​ൽ​ഡി​ങ്​ ക്ലൈ​മ​റ്റ്​-​റെ​ഡി ക​മ്യൂ​ണി​റ്റീ​സ്'​ എ​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ലോ​ക ശാ​സ്ത്ര​ദി​ന പ്ര​മേ​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യ​നു​സ​രി​ച്ച് ന​മ്മു​ടെ ജീ​വി​ത രീ​തി​ക​ളി​ലും മാ​റ്റം വ​രു​ത്താ​നാ​യി ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ശാ​സ്ത്ര​ത്തെ മ​നു​ഷ്യ​രോ​ട് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​നും ഇ​ത്ത​വ​ണ​ത്തെ ശാ​സ്ത്ര​ദി​നാ​ച​ര​ണം ല​ക്ഷ്യ​മി​ടു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മ​നു​ഷ്യ​ന് വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ഒ​രു ശാ​സ്ത്ര ദി​ന പ്ര​മേ​യം യു​നെ​സ്കോ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ദേ​ശീ​യ ശാ​സ്ത്ര​ദി​നം -ഫെ​ബ്രു​വ​രി 28

സ​ർ സി.​വി. രാ​മ​ന്റെ 'രാ​മ​ൻ ഇ​ഫ​ക്ട്' ക​ണ്ടു​പി​ടു​ത്ത​ത്തി​ന്‍റെ ഓ​ർ​മ​ക്കാ​യാ​ണ് 1986 മു​ത​ൽ ഈ ​ദി​നം ദേ​ശീ​യ ശാ​സ്ത്ര​ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്ന​ത്. 'ശാ​സ്ത്രം സാ​ങ്കേ​തി​ക​ത ന​വീ​ക​ര​ണം എ​ന്നി​വ വി​ദ്യാ​ഭ്യാ​സ​ത്തി​ലും നൈ​പു​ണ്യ​ത്തി​ലും തൊ​ഴി​ലി​ലും' എ​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ശാ​സ്ത്ര​ദി​ന മു​ദ്രാ​വാ​ക്യം.

അ​ഞ്ചാ​മ​തൊ​രു അ​ടി​സ്ഥാ​ന ബ​ലം

പ്ര​പ​ഞ്ച​ത്തി​ലെ നാ​ല് അ​ടി​സ്ഥാ​ന ബ​ല​ങ്ങ​ളാ​യ ഗു​രു​ത്വാ​ക​ര്‍ഷ​ണ​ബ​ലം, വൈ​ദ്യു​ത​കാ​ന്തി​ക​ബ​ലം, ദു​ര്‍ബ​ല അ​ണു​കേ​ന്ദ്ര​ബ​ലം, ശ​ക്തി​യേ​റി​യ അ​ണു​കേ​ന്ദ്ര​ബ​ലം എ​ന്നി​വ​ക്ക് പു​റ​മേ അ​ഞ്ചാ​മ​തൊ​രു അ​ടി​സ്ഥാ​ന ബ​ല​ത്തി​ന്‍റെ സാ​ധ്യ​ത ക​ണ്ടെ​ത്തി ശാ​സ്ത്ര​ജ്ഞ​ര്‍. അ​ണു​വി​നേ​ക്കാ​ള്‍ ചെ​റി​യ ക​ണി​ക​ക​ളി​ലൊ​ന്നാ​യ മു​വോ​ണി​ന്റെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു ബ​ല​ത്തി​ന്റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​ത്.

മു​റി​വു​ണ​ക്കാ​ന്‍ പോ​ളി​മെ​റി​ക് ഹൈ​ഡ്രോ​ജ​ല്‍

ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​ണ​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ ഗ​വേ​ഷ​ണ​ഫ​ല​മാ​യി ക​ണ്ടു​പി​ടി​ച്ച​വ​യാ​ണ് പോ​ളി​മെ​റി​ക് ഹൈ​ഡ്രോ​ജ​ലു​ക​ള്‍. ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ, ബ​യോ​ഡീ​ഗ്രേ​ഡ​ബി​ൾ ഗു​ണ​ങ്ങ​ൾ ഉ​ള്ള ഹെ​ഡ്രോ​ജ​ൽ ര​ക്ത​സ്രാ​വം ത​ട​യാ​നും പെ​ട്ടെ​ന്ന്​ മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​നും സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ ഹൈ​ഡ്രോ​ജ​ലു​ക​ൾ കു​ത്തി​വെ​പ്പി​ലൂ​ടെ​യും ശ​രീ​ര​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​വു​ന്ന​താ​ണ്.


ഗ്ലാ​സ്ഗോ ഉ​ച്ച​കോ​ടി

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി സ്കോ​ട്​​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​വി​ൽ ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ന​വം​ബ​ർ 12 വ​രെ ന​ട​ന്നു. കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ലി​ല്‍ 'നെ​റ്റ് സീ​റോ' ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​ള്ള സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച് കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ക​ല്‍ക്ക​രി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഊ​ര്‍ജ​പ​ദ്ധ​തി​ക​ളി​ല്‍നി​ന്ന് പി​ന്‍വാ​ങ്ങ​ൽ, വ​ന ന​ശീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ൽ, മീ​ഥെ​യ്ൻ പു​റ​ന്ത​ള്ള​ൽ കു​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി. 


ആ​റു കോ​ടി വ​ർ​ഷം മു​മ്പു​ള്ള ദി​നോ​സ​ർ ഭ്രൂ​ണം ക​ണ്ടെ​ത്തി

ഏ​ക​ദേ​ശം 66 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​ർ ഭ്രൂ​ണം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. മു​ട്ട​ക്കു​ള്ളി​ൽ വി​രി​ഞ്ഞി​റ​ങ്ങാ​ൻ പാ​ക​ത്തി​ലു​ള്ള ഭ്രൂ​ണ​മാ​ണ് നാ​ശം സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ട്ട ഫോ​സി​ൽ ഭ്രൂ​ണ​മാ​ണ് ഇ​ത്. പ​ല്ലു​ക​ളി​ല്ലാ​ത്ത തെ​റോ​പോ​ഡ് ദി​നോ​സ​റി​ന്‍റെ​യോ ഒ​വി​റാ​പ്റ്റോ​റൊ​സ​ർ ദി​നോ​സ​റി​ന്‍റെ​യോ ഭ്രൂ​ണ​മാ​കാം ഇ​തെ​ന്നാ​ണ് നി​ഗ​മ​നം. 'ബേ​ബി യി​ങ് ലി​യാ​ങ്' എ​ന്നാ​ണ് ഭ്രൂ​ണ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.



 


ആ​കാ​ശ​ഗം​ഗ​ക്ക് പു​റ​ത്ത് ആ​ദ്യ ഗ്ര​ഹം?

ഭൂ​മി ഉ​ൾ​പ്പെ​ടു​ന്ന ഗാ​ല​ക്സി​യാ​യ ആ​കാ​ശ​ഗം​ഗ​ക്ക് പു​റ​ത്ത് ഒ​രു ഗാ​ല​ക്സി​യി​ൽ ന​ക്ഷ​ത്ര​ത്തെ വ​ലം​വെ​ക്കു​ന്ന ഗ്ര​ഹ​ത്തി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ശാ​സ്ത്ര​ലോ​ക​ത്തി​ന് ല​ഭി​ച്ചു. നാ​സ​യു​ടെ ച​ന്ദ്ര എ​ക്സ്-​റേ ഒ​ബ്സ​ർ​വേ​റ്റ​റി​യാ​ണ് ഇ​തി​നെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി​യ​ത്. ഭൂ​മി​യി​ൽ​നി​ന്ന് 28 ദ​ശ​ല​ക്ഷം പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന എം-51 ​എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ൾ​പൂ​ൾ ഗാ​ല​ക്സി​യി​ലാ​ണ് പു​തി​യ ഗ്ര​ഹ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് ആ​കാ​ശ​ഗം​ഗ​ക്ക് പു​റ​ത്തൊ​രു ഗാ​ല​ക്സി​യി​ൽ ഗ്ര​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത്.

Tags:    
News Summary - Science Discoveries Year ender 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-12-31 13:00 GMT