കൊറോണയെ ലാപ്​ഷീസ് കീഴ്​പെടുത്തി; 104ാം ജന്മദിനം ആ​േഘാഷിക്കാൻ

ന്യൂയോർക്ക്​: മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെ സാമൂഹിക അകലം പാലിച്ച്​ പുറത്തുനിന്ന്​ ആ​ശംസകൾ നേർന്നു. വീൽചെയറിൽ മാസ്​കണിഞ്ഞ മുഖവുമായി വില്യം ബിൽ ലാപ്​ഷീസ്​ എല്ലാവരെയും സന്തോഷ​േത്താടെ കൈവീശിക്കാണിച്ചു. പിറന്നാൾ കേക്കും ബാനറുകളും ബലൂണുമൊക്കെയായി കുടുംബാംഗങ്ങൾ അനുവദനീയമായ രീതിയിൽ ആഘോഷം കൊഴുപ്പിച്ചു. അമേരിക്കയിൽ ലിബനോനിലെ വെറ്ററൻസ്​ ഹോമി​ൽ 104ാം ജന്മദിനമാഘോഷിക്കു​േമ്പാൾ സംഭവബഹുലമായ ജീവിതത്തിൽ മറ്റൊരു അതിജീവനത്തി​​െൻറ കഥ കൂടി എഴുതിച്ചേർക്കുകയാണ്​ ഈ വയോധികൻ.

കോവിഡ്​-19​ ബാധയിൽനിന്ന്​ വിജയകരമായി രോഗമുക്​തി കൈവരിച്ച ലാപ്​ഷീസി​​െൻറ പുഞ്ചിരി കൊ​േറാണക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക്​ ഊർജം പകരുകയാണ്​. മാർച്ച്​ അഞ്ചിന്​ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ അദ്ദേഹത്തിന്​ മാർച്ച്​ പത്തിനാണ്​ പരിശോധനയിൽ കോവിഡ്​ ബാധയാണെന്ന്​ സ്​ഥിരീകരിച്ചത്​.

Full View

അക്ഷരാർഥത്തിൽ ഒരു പോരാളിയാണ്​ ലാപ്​ഷീസ്​. രണ്ടാം ലോക യുദ്ധത്തിൽ ​ൈസനികനായിരുന്ന ഇദ്ദേഹം, കുഞ്ഞായിരിക്കേ, 1918ലെ ​സ്​പാനിഷ്​ ഫ്ലൂവിനെയും അതിജീവിച്ചിട്ടുണ്ട്​. രണ്ടു പേരക്കുട്ടികളും അവരുടെ ആറു മക്കളും അവരുടെ അഞ്ചു മക്കളുമൊക്കെയായി ജന്മദിനാഘോഷം കേമമായിരുന്നു. എന്നാൽ, അകലം കൃത്യമായി പാലിച്ചായിരുന്നു അവയെന്നുമാത്രം.

Tags:    
News Summary - World War II veteran defeats coronavirus in time to celebrate 104th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.