Posted On
date_range Updated On
date_range ബൈഡൻ അടുത്തമാസം സൗദിയും ഇസ്രായേലും സന്ദർശിക്കും
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ മധ്യത്തിൽ സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കും. വൈറ്റ്ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ബൈഡന്റെ സന്ദർശനം നാഷനൽ സെക്യൂരിറ്റി കൗൺസിലും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു. സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.