Posted On
date_range Updated On
date_range വൈറ്റ് ഹൗസിൽ ബൈഡൻ ദീപാവലി ആഘോഷിക്കും
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരെൻ ജീൻ പിയറി. ആഘോഷത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
"കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും ദീപാവലി ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കക്കാരുമായുമുള്ള ബന്ധത്തിന് അദ്ദേഹം അത്രമേൽ പ്രാധാന്യം നൽകുന്നുണ്ട്' - കാരെൻ ജീൻ പിയറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ, മേരിലാൻഡ് ഗവർണർ ലോറൻസ് ഹോഗൻ ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചു.
ജോർജ് ബുഷ് പ്രസിഡന്റായിരിക്കെയാണ് വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷത്തിന് തുടക്കമായത്. പിന്നീട് വന്ന ബറാക് ഒബാമയും ഡൊണാൾഡ് ട്രംപും ഈ പതിവ് തുടർന്നിരുന്നു. കഴിഞ്ഞ വർഷം ബൈഡനും ആഘോഷത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.