Posted On
date_range Updated On
date_range ഗാന്ധിയൻ ആശയങ്ങളുമായി ഇന്ത്യ നടത്തുന്ന ജനാധിപത്യയാത്രക്ക് ആശംസകൾ -ബൈഡൻ
വാഷിങ്ടൺ: 76ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്കായി ആശംസകൾ നേർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യു.എസിന്റെ നിസ്തുല പങ്കാളിയാണ് ഇന്ത്യയെന്ന് ബൈഡൻ പറഞ്ഞു. വരും വർഷങ്ങളിൽ ആഗോളതലത്തിലുണ്ടാവുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മഗാന്ധിയുടെ സത്യത്തിലും അഹിംസയിലും ഊന്നി ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ യാത്രയെ യു.എസ് ബഹുമാനിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യയും യു.എസും നിസ്തുല പങ്കാളികളാണ്. ഇന്ത്യ-യു.എസ് പങ്കാളിത്തം അടിസ്ഥാനമാക്കിയിരിക്കുന്നത് നിയമവാഴ്ചയിലും മനുഷ്യ സ്വാതന്ത്ര്യത്തിലും അന്തസും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയിലാണ്.
യു.എസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം രാജ്യത്തെ കൂടുതുതൽ നൂതനവും ശക്തവുമായ രാഷ്ട്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.