പാന്റിനുള്ളിൽ പാമ്പുകളെയും പല്ലിയെയും മോഷ്ടിച്ചു കടത്തിയ യു.എസ് പൗരൻ അറസ്റ്റിൽ

ഒമ്പത് പാമ്പുകളും പാന്റിനുള്ളിൽ 43 പല്ലികളുമായി യു.എസ് പൗരൻ അറസ്റ്റിൽ. പാമ്പിനെയും പല്ലിയെയും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ ഇഴജന്തുക്കളെ തന്റെ അരക്കെട്ടിൽ ഒളിപ്പിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ ശരീരത്തിൽ 52 പാക്കുകളായിട്ടാണ് ഇഴജന്തുക്കളെ സൂക്ഷിച്ചിരുന്നത്.

കാലിഫോർണിയയിലെ സാൻയ്‌സിഡ്രോ ബോർഡർ ക്രോസിംഗിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാളുടെ ശരീരത്തിൽ 52 ജീവികളെ ബന്ധിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

43 കൊമ്പുള്ള പല്ലികളും ഒമ്പത് പാമ്പുകളുമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു- അദ്ദേഹത്തിന്റെ ജാക്കറ്റിലും ട്രൗസർ പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - US Man Arrested With 9 Snakes, 43 Lizards In Pants. He Was Smuggling Them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.