കോവിഡ്​ മരണം എട്ടുലക്ഷം കവിഞ്ഞ ചൊവ്വാഴ്​ച വാഷിങ്​ടണിൽ സെനറ്റ്​ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന അനുശോചന ചടങ്ങ്​

യു.​എ​സി​ൽ കോ​വി​ഡ്​ മ​ര​ണം എ​ട്ടു​ല​ക്ഷം ക​വി​ഞ്ഞു

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ്​ മ​ര​ണം എ​ട്ടു​ല​ക്ഷം ക​ട​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​കോ​വി​ഡ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു. ലോ​ക​ത്ത്​ മൊ​ത്തം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട 53 ല​ക്ഷം മ​ര​ണ​ങ്ങ​ളു​ടെ 15 ശ​ത​മാ​ന​വും അ​മേ​രി​ക്ക​യി​ലാ​ണ്.

ആ​റു​ല​ക്ഷ​ത്തി​ലേ​റെ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ബ്ര​സീ​ലാ​ണ്​ ര​ണ്ടാ​മ​ത്. ഇ​ന്ത്യ മൂ​ന്നാം സ്​​ഥാ​ന​ത്തും -4.76 ല​ക്ഷം മ​ര​ണ​ങ്ങ​ൾ. വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ്​ ര​ണ്ടു​ല​ക്ഷം മ​ര​ണ​ങ്ങ​ളും അ​മേ​രി​ക്ക​യി​ൽ സം​ഭ​വി​ച്ച​ത്. മ​ഹാ​മാ​രി​യി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ ആ​ഹ്വാ​നം ചെ​യ്​​തു.

Tags:    
News Summary - US Covid Deaths Crosses 8 Lakh Mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.