ഐസിനൂർ ഈജി
Posted On
date_range Updated On
date_range യു.എസ് പൗരയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു; അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ചതിന്
നബ്ലൂസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധിച്ച യു.എസ് പൗര കൊല്ലപ്പെട്ടു. തലക്ക് വെടിയേറ്റാണ് 26കാരിയായ ഐസിനൂർ ഈജി കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഡോക്ടർ വാർഡ് ബസാലത് അറിയിച്ചു.
വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഉടൻ മരിച്ചതായും ബസാലത് പറഞ്ഞു. മരണം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിരീകരിച്ചു.
ഉത്തര റാമല്ലയിലെ ബെയ്ത പട്ടണത്തിൽ കുടിയേറ്റം വ്യാപിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിവെക്കുകയായിരുന്നു. ആക്രമണം സംബന്ധിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
ഒരു മാസം മുമ്പ് യു.എസ് പൗരനായ അമാഡോ സിസോണിനും പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.