Posted On
date_range Updated On
date_range ന്യൂസിലൻഡിൽ വിദ്യാർഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദനം
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ ഒപ്പിട്ടത്.
ന്യൂസിലൻഡിലെ ഒട്ടാഗോ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഹോദ അൽ-ജമ എന്ന 17കാരിക്കാണ് മർദനമേറ്റത്. ഹോദയുടെ ഹിജാബ് നിർബന്ധിച്ച് ഊരിമാറ്റുകയും മൂന്നുപെൺകുട്ടികൾ ചേർന്ന് മർദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.