Posted On
date_range Updated On
date_range ലോകത്തിന് ചൈനയെ വേണം -ഷി ജിൻപിങ്
ബെയ്ജിങ്: ലോകത്തിന്റെ പിന്തുണയില്ലാതെ ചൈനക്ക് നിലനിൽപ്പില്ലെന്നും ലോകത്തിന് ചൈനയെയും ആവശ്യമാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. മൂന്നാമതും പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വർഷത്തെ കഠിനശ്രമങ്ങൾക്കു ശേഷം സമ്പദ് രംഗത്ത് വലിയ പുരോഗതിയും ദീർഘകാല സാമൂഹിക സുസ്ഥിരതയും നമ്മൾ കൈവരിച്ചിരിക്കുന്നു.
പാർട്ടിയുടെയും ജനങ്ങളുടെ നല്ല ഭാവിക്കുമായി കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പുനൽകുന്നു. തന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി അറിയിക്കുന്നതായും ഷി ജിൻപിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.