സ്കൂളിൽ കൗമാരക്കാരന്‍റെ ചാവേറാക്രമണം; 10 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

മോ​സ്കോ: റ​ഷ്യ​യി​ലെ സ്‌​കൂ​ളി​ൽ കൗ​മാ​ര​ക്കാ​ര​ൻ ന​ട​ത്തി​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 18 വ​യ​സു​കാ​ര​നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ ശ്ര​മി​ച്ചത്. ഇയാൾ ഗുരുതര പരിക്കുകളോടെ ചടികിത്സയിലാണ്.

സംഭവത്തിൽ പത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ചു. സ്‌​ഫോ​ട​നം ന​ട​ത്തി​യ ആ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്ലാ​ഡി​സ്ലാ​വ് സ്ട്രു​ഷെ​ങ്കോ​വ് എ​ന്നാ​ണ് അ​ക്ര​മി​യു​ടെ പേ​രെ​ന്ന് ബി​.ബി​.സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രോ​ടോടും വി​ദ്യാ​ർ​ഥി​ക​ളോ​ടോ ഉള്ള വൈരാഗ്യമാകാം ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കൗ​മാ​ര​ക്കാ​ര​നെ പ്രേരിപ്പിച്ചതെന്ന് റ​ഷ്യ​യു​ടെ ഇ​ന്‍റ​ർ​ഫാ​ക്‌​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 

Tags:    
News Summary - Russian Teen Attempts To "Blows Himself Up" At School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.