എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക

ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തി. രാജ്ഞി മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിൽ കഴിയുകയാണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്ഞിയുടെ ആരോഗ്യാവസ്ഥയിൽ രാജ്യം മുഴുവന്‍ ആശങ്കയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പ്രിവി കൗൺസിൽ യോഗം ആ​േരാഗ്യ പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ കഴിയുകയാണെന്നും അറിയിപ്പിൽ പറഞ്ഞു. 96കാരിയായ രാജ്ഞിക്ക് കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ നടക്കാനും നിൽക്കാനും ബുദ്ധിമുട്ടുണ്ട്. ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും ബാൽമോറലിലേക്ക് തിരിച്ചിട്ടുണ്ട്.

ജൂലായ് മുതല്‍ രാജ്ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പതിവ് തെറ്റിച്ച് ബല്‍ഡമോറലില്‍ വെച്ചാണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസിനെ രാജ്ഞി ഔദ്യോഗികമായി നിയമിച്ചത്. 

Tags:    
News Summary - Queen Elizabeth II's doctors concerned for her health, family heads to Scotland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.