"ഇനി പ്രിയപ്പെട്ട കളിയിൽ ശ്രദ്ധിക്കൂ"-ട്രംപ് പ്രതിമയുടെ സ്യൂട്ട് മാറ്റി ഗോൾഫ് വേഷമണിയിച്ച് മാഡം തുസാദ്സ് മ്യൂസിയം

ലണ്ടൻ: പ്രമുഖരുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തമായ ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിലെ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻ്റെ പ്രതിമക്ക് വേഷ മാറ്റം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റുകയായിരുന്നു.

പകരം ഗോൾഫ് കളിക്കാരൻ്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, തൊപ്പി എന്നിവ ധരിച്ച പ്രതിമയുടെ ചിത്രം മ്യൂസിയത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. "ട്രംപ് തൻ്റെ പ്രിയപ്പെട്ട കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമായി " എന്ന കാപ്ഷനും അവർ നൽകി. ചിത്രം വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. ട്രംപിൻ്റെ പ്രതിമ മെലിഞ്ഞുപോയി എന്നാണ് ചിത്രത്തിന് ഒരാൾ കമൻ്റിട്ടത്. ''മെഴുക് തികഞ്ഞില്ലേ?" എന്ന് ചോദിച്ചവരുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.