Posted On
date_range Updated On
date_range ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ബോംബാക്രമണം; കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. കിഷിദയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഒരാളെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. വകായാമയിൽ കിഷിദ പ്രഭാഷണം നടത്തേണ്ട വേദിയിലാണ് ആക്രമണമുണ്ടായത്. പ്രഭാഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം് കിഷിദക്ക് പരിക്കില്ലെന്ന് ജപ്പാൻ ടെലിവിഷൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുമ്പ് സമാന ആക്രമണത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.