Posted On
date_range Updated On
date_range ഹീബ്രൂണിലെ മസ്ജിദിനുനേരെ ഇസ്രായേൽ ആക്രമണം
ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിലെ ഇബ്രാഹിം മസ്ജിദിൽ പ്രാർഥനക്കെത്തിയ വിശ്വാസികൾക്കു നേരെ ഇസ്രായേൽ സൈന്യത്തിെൻറ ഗ്രനേഡ് ആക്രമണം. മസ്ജിദിലെത്തിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു ഇസ്രായേലിെൻറ ആക്രമണം. മസ്ജിദ് വളപ്പിൽ ഇസ്രായേൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങളിൽ ഫലസ്തീനികൾക്ക് പ്രതിഷേധമുണ്ട്. മസ്ജിദിൽ എത്തുന്ന ജൂതരെയും മുസ്ലിംകളെയും വേർതിരിക്കുന്നതിെൻറ ഭാഗമായാണിതെന്നാണ് ഫലസ്തീനികൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.