തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. അബോധാവസ്ഥയിലുള്ള മുജ്തബ ചികിത്സയിലാണെന്നും യു.എസ്-ഇസ്രായേൽ ഇന്റലിജൻസ് സ്രോതസുകളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു.
യു.എസ്-ഇസ്രായേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് പറയുന്നത്. ഇറാനിലെ ഖൂമിലാണ് മുജ്തബ ചികിത്സയിൽ കഴിയുന്നതത്രെ. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മുജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും പലരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഖാംനഈ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ വ്യോമാക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.