Posted On
date_range Updated On
date_range ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞയെ യു.എൻ അസിസ്റ്റൻറായി നിയമിച്ച് ഗുട്ടെറസ്
യുനൈറ്റഡ് നാഷൻസ്: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ് നാഷൻസ് എൻവയൺമെൻറ് പ്രോഗ്രാമിെൻറ (യു.എൻ.ഇ.പി) അസിസ്റ്റൻറ് സെക്രട്ടറി ജനറൽ, ന്യൂയോർക് ഓഫിസ് മേധാവി എന്നീ പദവിയിൽ നിയമിച്ച് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്.
ഇന്ത്യക്കാരനും ഡെവലപ്മെൻറ് ഇക്കണോമിസ്റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സുസ്ഥിര വികസന രംഗത്ത് 30 വർഷത്തെ അന്താരാഷ്ട്ര പരിചയമുള്ള ഇക്കണോമിസ്റ്റാണ് ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്. യു.എൻ.ഇ.പിയിലെത്തുന്നതിനു മുമ്പ് ന്യൂഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.