Representational image
Posted On
date_range Updated On
date_range ചൈനയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; നാലു മരണം
ഷാൻസി: ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ നാലു മരണം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചതായി സിൻഹുവ റിപ്പോർട്ട് ചെയ്തു.
പുലർച്ചെ രണ്ടു മണിയോടെ ലുവാൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലെ രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വർഷത്തിൽ 1.2 ദശലക്ഷം കൽക്കരി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഖനിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.