ഹീ​ബ്രൂ​ൺ ​യു​നെ​സ്​​കോ പൈ​തൃ​ക​ന​ഗ​ര​മാ​യി  പ്ര​ഖ്യാ​പി​ച്ചു 

യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​: അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​​ബാ​ങ്കി​ലെ ഹീ​ബ്രൂ​ൺ യു​നെ​സ്​​കോ പൈ​തൃ​ക​ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ചു. 2,00,000 ത്തി​ലേ​റെ ഫ​ല​സ്​​തീ​നി​ക​ൾ ഹീ​ബ്രൂ​ണി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഏ​താ​നും ജൂ​ത കു​ടി​യേ​റ്റ​ക്കാ​രും. ഹീ​ബ്രൂ​ണി​ലെ ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ ഇ​സ്രാ​യേ​ൽ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ നേ​ര​ത്തേ ഫ​ല​സ്​​തീ​ൻ ആ​രോ​പി​ച്ചി​രു​ന്നു. യു​നെ​സ്​​കോ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ഇ​സ്രാ​യേ​ലി​​​െൻറ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ച്ചു. എ​ന്നാ​ൽ, ആ​യി​ര​ക്ക​ണ​ക്കി​ന്​ വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​നു​ള്ള ജൂ​ത​ബ​ന്ധം ത​ള്ളി​പ്പ​റ​യു​ന്ന​താ​ണ്​ പ്ര​മേ​യ​മെ​ന്ന്​ ഇ​സ്രാ​യേ​ൽ പ്ര​തി​ക​രി​ച്ചു.  ന​വീ​ന​ശി​ലാ​യു​ഗ കാ​ല​ഘ​ട്ട​ത്തി​ലെ ലോ​ക​ത്തെ ഏ​റ്റ​വും പു​രാ​ത​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ്​ ഹീ​ബ്രൂ​ൺ അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ൽ ജ​റൂ​സ​ല​മി​നെ പൈ​തൃ​ക​ന​ഗ​ര​മാ​യി ​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​മേ​യ​ത്തി​നെ​തി​രെ ഇ​സ്രാ​യേ​ൽ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഹീ​ബ്രൂ​ൺ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ യു​നെ​സ്​​കോ ഗ​വേ​ഷ​ക​രെ ത​ട​യു​ക​യും ചെ​യ്​​തു. 
 

Tags:    
News Summary - UNESCO declares Hebron Old City a world heritage site UN's cultural arm voted 12 to three to give heritage status to the Old City of Hebron in the Israeli-occupied West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.