Posted On
date_range Updated On
date_range യു.കെയില്‍ കൊവിഡ് ടെസ്റ്റ് വ്യാപകമാക്കുന്നു; രോഗ ലക്ഷണമുള്ളവർക്കെല്ലാം ഫ്രീ ടെസ്റ്റിന് ബുക്ക് ചെയ്യാം
ലണ്ടന്‍: യു.കെയില്‍ കൊവിഡ് ടെസ്റ്റ് വ്യാപകമാക്കുന്നു. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഇനി മുതൽ ഫ്രീ കൊവിഡ് ടെസ്റ്റിന് ബുക്ക് ചെയ്യാം. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയിരുന്നു. മേയ് അവസാനത്തോടെ ദിനേനയുള്ള ടെസ്റ്റ് റേറ്റ് 2 ലക്ഷത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ഇതിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,796 ആയി. ആകെ 246,406 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.