Posted On
date_range Updated On
date_range നോർവെയിൽ മൂന്ന് സ്ത്രീകൾക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ
സാർപ്സ്ബർഗ്: നോർവെയിൽ മൂന്ന് സ്ത്രീകൾക്ക് കുത്തേറ്റു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ചാണ് സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്.
നോർവെ തലസ്ഥാനമായ ഓസ്ലോയിൽ നിന്ന് 70 കിലോമീറ്റർ തെക്ക് മാറി സാർപ്സ്ബർഗ് നഗരത്തിലാണ് സംഭവം. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഒരാൾക്ക് കൈക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. എന്നാൽ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, എന്താണ് ആക്രമണ കാരണം എന്നീ കാര്യങ്ങൾ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.