ബർലിൻ: രണ്ടാം ലോക യുദ്ധാവസാനം വരെ ജർമനിയിലും യൂറോപ്പിലും ഭീതിവിതച്ച് ലക്ഷങ്ങള െ കൊന്നൊടുക്കിയ നാസികൾ പുതിയ വേഷത്തിൽ വീണ്ടും ശക്തി പ്രാപിക്കുന്നോ? താരതമ്യേന ശാന ്തമായ ജർമനിയിൽ പതിറ്റാണ്ടുകൾക്കിടെ ഏറ്റവും വലിയ വെടിവെപ്പിൽ വ്യാഴാഴ്ച ഒമ്പതു പേർ കൊല്ലെപ്പട്ടതിനു പിന്നാലെയാണ് നവനാസികളുടെ വ്യാപനം വീണ്ടും ചർച്ചയാകുന്ന ത്. അറബ് വംശജർ എത്തുന്ന രണ്ടു ഷീഷകളിലായിരുന്നു ബുധനാഴ്ച രാത്രി ഭീകരാക്രമണം. കുട ിയേറ്റക്കാരായ തുർക്കി വംശജരാണ് മരിച്ചവരിൽ ഏറെയും. രണ്ടു കുട്ടികളുടെ മാതാവായ ഗർഭിണി മരിച്ചവരിൽ പെടും.
ഹാനവു പ്രവിശ്യയിൽനിന്നുള്ള 43 കാരനായ കൊലയാളി 24 പേജുള്ള വംശീയ മാനിഫെസ്റ്റോ പുറത്തുവിട്ടാണ് തോക്കുമായി കൃത്യത്തിനിറങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ ശേഷം സ്വന്തം മാതാവിനെ കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ച ഇയാൾ പ്രദേശത്തെ ഒരു തോക്കു ക്ലബിൽ അംഗവുമായിരുന്നു. കടുത്ത വംശവെറി മനസ്സിൽ സൂക്ഷിച്ചിട്ടും തോബിയസ് റത്യന് അംഗത്വം നൽകിയ ക്ലബും സംശയ നിഴലിലാണ്. മാസങ്ങൾക്ക് മുമ്പ് വംശീയവെറിയുടെ പേരിൽ പ്രതി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിെൻറ ‘റഡാറി’ൽ പതിഞ്ഞയാളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
തീവ്ര വലതുപക്ഷക്കാർക്ക് ജർമനിയിൽ തോക്കുനിരോധനം നിലവിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ചാൻസലർ അംഗല മെർകലാണ് നിരോധനമേർപ്പെടുത്തിയത്. കുടിയേറ്റ അനുകൂല രാഷ്ട്രീയ നേതാവ് കൊല്ലപ്പെടുകയും ഒരു ജൂത ആരാധനാലയത്തിലും കബാബ് ഷോപ്പിലും ഭീകരാക്രമണമുണ്ടാവുകയും ചെയ്തതിനു പിന്നാലെയായിരുന്നു വിലക്ക്.
ഒക്ടോബറിൽ ജൂത ആരാധനാലയത്തിൽ നടന്ന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടിരുന്നത്. കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടും രാജ്യത്ത് തീവ്ര വലതുപക്ഷത്തിെൻറ സ്വാധീനം കുത്തനെ ഉയരുന്നതായാണ് കണക്കുകൾ. ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണം നടത്താനുള്ള ഗൂഢ പദ്ധതി പൊളിച്ചത് കഴിഞ്ഞ മാസമായിരുന്നു. കുടിയേറ്റ വിരുദ്ധ കക്ഷിയും മുഖ്യ പ്രതിപക്ഷവുമായ എ.എഫ്.ഡി തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം തുടരുന്നത് അപായ സൂചന നൽകുന്നുണ്ട്.
തുർക്കി കുടിയേറ്റം ശക്തമായ 2015ൽ 10 ലക്ഷത്തോളം പേർ ജർമനിയിൽ അഭയം തേടിയത് മറയാക്കിയാണ് ഇവരുടെ പ്രചാരണം. പാർട്ടിയുടെ കാമ്പയിനുകളാണ് ഹാനവു ഭീകരാക്രമണത്തിലേക്കു നയിച്ചതെന്നു വരെ ആരോപണം ശക്തം. അതിരഹസ്യമായി പ്രവർത്തിക്കുന്ന നാഷനൽ സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ട് എന്ന സംഘടന 2000-2007 കാലയളവിൽ ഒമ്പതു കുടിയേറ്റക്കാരുൾപ്പെടെ 10 പേരെ കൊലപ്പെടുത്തിയിട്ടും ഏറെ വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
രാഷ്്ട്രീയ കക്ഷികൾ പൊതുവെ എ.എഫ്.ഡിയോട് രാഷ്ട്രീയ സഖ്യങ്ങൾ പുലർത്തുന്നത് തീവ്ര വലതുപക്ഷങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.