ന്യൂയോർക്കിൽ കുട്ടികളെ സ്രാവ്​ ആക്രമിച്ചു

ന്യൂ​യോ​ർ​ക്: ന്യൂ​യോ​ർ​ക്കി​ലെ ഫ​യ​ർ ​െഎ​ല​ൻ​ഡി​ൽ നീ​ന്തി​ക്ക​ളി​ക്കു​ന്ന​ത​ി​നി​ടെ കു​ട്ടി​ക​ളെ സ്രാ​വ്​ ആ​ക്ര​മി​ച്ചു. 70 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ഇ​വി​ടെ മ​നു​ഷ്യ​രെ സ്രാ​വു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യ​ു​ന്നു. 12കാ​രി​യും 13കാ​ര​നു​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

കു​ട്ടി​​ക​ളെ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​ക്കി. ര​ണ്ടു​പേ​രു​ടെ​യും വ​ല​തു കാ​ലി​നാ​ണ്​ ക​ടി​യേ​റ്റ​ത്. പി​ന്നീ​ട്​ ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടു. ഇ​തി​ൽ ആ​ൺ​കു​ട്ടി​യു​ടെ കാ​ലി​ൽ​നി​ന്ന്​ സ്രാ​വി​​​​​െൻറ പ​ല്ല്​ കി​ട്ടി. ഇ​ത്​ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ഏ​തി​ന​ത്തി​ൽ​പെ​ട്ട സ്രാ​വ്​ ആ​ണ്​ ക​ടി​ച്ച​തെ​ന്ന്​ വ്യ​ക്​​ത​മാ​കൂ.

ഫ​യ​ർ ​െഎ​ല​ൻ​ഡി​ൽ ആ​ളു​ക​ളെ സ്രാ​വു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത്​ വ​ള​രെ അ​പൂ​ർ​വ​മാ​ണെ​ന്ന്​ ഒ​ഷ്യ​ൻ ബീ​ച്ച്​ ഫ​യ​ർ ഡി​പ്പാ​ർ​ട്​​മ​​​​െൻറ്​ മേ​ധാ​വി ഇ​യാ​ൻ ലെ​വി​ൻ പ​റ​ഞ്ഞു. അ​വ​സാ​ന​മാ​യി ഇ​വി​ടെ സ്രാ​വി​​​​​െൻറ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്​ 1948ലാ​ണ​ത്രെ. 

Tags:    
News Summary - shark attacked children in newyork-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.