ലണ്ടൻ: ഇന്ത്യയിലെ പ്രമുഖ വിവാഹ വെബ് സൈറ്റുകളിലൊന്നായ ശാദി ഡോട്ട് കോമിനെതിരെ ല ണ്ടനിൽ പ്രതിഷേധം. ജാതി അടിസ്ഥാനത്തിൽ പൗരന്മാരെ വേർതിരിച്ച് പട്ടികജാതിക്കാർ ഉൾപ ്പെടെയുള്ളവരെ പുറന്തള്ളുന്നു എന്നാണ് ആരോപണം. ബ്രിട്ടനിലെ ഇന്ത്യക്കാർ ഏറ്റവും കൂട ുതൽ ആശ്രയിക്കുന്ന വിവാഹ വെബ്സൈറ്റാണിത്.
പൗരന്മാരെല്ലാം തുല്യരാണെന്ന സമത്വ നിയമത്തിന് കടകവിരുദ്ധമാണ് വെബ്സൈറ്റിെൻറ നടപടിയെന്നാണ് വിമർശകരുടെ ആക്ഷേപം. ഉന്നത ജാതിയിൽപെട്ട ഒരാൾക്ക് വിവാഹപ്പൊരുത്തം തേടുേമ്പാൾ ഒരിക്കലും പിന്നാക്ക ജാതിക്കാരുടെ പ്രൊഫൈൽ പരിഗണിക്കപ്പെടാതെ പോകുന്നത് ജാതിവിവേചനത്തിന് ഉത്തമ തെളിവാണെന്ന് ‘ദ സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ജാതി അടിസ്ഥാനത്തിൽ പൊരുത്തം ഒപ്പിക്കുന്നത് സമത്വ നിയമത്തിന് എതിരാണെന്നും നിർബന്ധപൂർവം വെബ്സൈറ്റിൽ ജാതി രേഖപ്പെടുത്തേണ്ടി വരുന്നത് വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അഭിഭാഷകനായ ക്രിസ് മിൽസം വാദിച്ചു. എന്നാൽ, ഇക്കാര്യം ശാദി ഡോട്ട് കോം പ്രതിനിധികൾ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.