ബ്രിട്ടീഷ്​ രാജകീയ വിവാഹം ഇന്ന്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഇ​ന്ന്​ രാ​ജ​കീ​യ വി​വാ​ഹം. ഹാ​രി രാ​ജ​കു​മാ​ര​നും അ​മേ​രി​ക്ക​ക്കാ​രി റേ​ച്ച​ൽ മേ​ഗ​ൻ മാ​ർ​ക്​​ലെ​യു​മാ​യു​ള്ള വി​വാ​ഹം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ വി​ൻ​ഡ്​​സ​ർ കാ​സി​ലി​ലെ സ​​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ കാ​ൻ​റ​ർ​ബ​റി ആ​ർ​ച്ച്​ ബി​ഷ​പ്​ ജ​സ്​​റ്റി​ൻ വെ​ൽ​ബി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. 

33കാ​ര​നാ​യ ഹാ​രി, ചാ​ൾ​സ്​ രാ​ജ​കു​മാ​ര​​​െൻറ​യും ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും ഇ​ള​യ മ​ക​നും ബ്രി​ട്ടീ​ഷ്​ കി​രീ​ട​ശ്രേ​ണി​യി​ലെ ആ​റാ​മ​നു​മാ​ണ്. 36കാ​രി​യാ​യ റേ​ച്ച​ൽ മേ​ഗ​ൻ മാ​ർ​ക്​​ലെ ആ​ക്​​ടി​വി​സ്​​റ്റും ന​ടി​യു​മാ​ണ്. 2016 മു​ത​ൽ ഇ​ഷ്​​ട​ത്തി​ലാ​യ ഹാ​രി​യും മേ​ഗ​നും ത​മ്മി​ലു​ള്ള വി​വാ​ഹ നി​ശ്ച​യം 2017 ന​വം​ബ​ർ 27ന്​ ​ന​ട​ന്നി​രു​ന്നു. 2018 മാ​ർ​ച്ച്​ 16ന്​ ​ച​ർ​ച്ച്​ ഒാ​ഫ്​ ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ ജ്​​ഞാ​ന​സ്​​നാ​നം ചെ​യ്​​ത​തോ​ടെ വി​വാ​ഹ​ത്തി​ന്​ അ​ര​ങ്ങൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. കെ​ൻ​സി​ങ്​​ട​ൺ പാ​ല​സി​ലെ നോ​ട്ടി​ങ്​​ഹാം കോ​േ​ട്ട​ജി​ലാ​യി​രി​ക്കും വി​വാ​ഹ​ശേ​ഷം ദ​മ്പ​തി​ക​ൾ താ​മ​സി​ക്കു​ക. 

Tags:    
News Summary - Prince Harry wed Meghan Markle Today - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.