Posted On
date_range Updated On
date_range ഹാരി രാജകുമാരൻ 2018ൽ വിവാഹിതനാകും
ലണ്ടൻ: ബ്രിട്ടണിലെ കിരീടാവകാശികളിൽ അഞ്ചാമനായ ഹാരി രാജകുമാരെൻറയും യു.എസ് നടിയും കാമുകിയുമായ മെഗാൻ മാർക്കലെയുടെയും വിവാഹം 2018ലെ വസന്തകാലത്ത് നടക്കുമെന്ന് പിതാവ് ചാൾസ് രാജകുമാരൻ അറിയിച്ചു.
ഇൗ മാസം ആദ്യമാണ് 33കാരനായ ഹാരിയും 36കാരിയായ മാർക്കലെയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഹാരി ഇരുവരുടെയും മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം വാങ്ങിയതായും പിതാവ് അറിയിച്ചു.
സുഹൃത്തുക്കൾ വഴി 2016 ജൂലൈയിലാണ് ഇരുവരും പരിചയപ്പെടുന്നത്. മാസങ്ങൾക്ക് ശേഷം മാർക്കെലയുമായി പ്രണയത്തിലാണെന്ന് ഹാരി ടി.വി ചാനലിലെ അഭിമുഖത്തിൽ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഇരുവരും ഒരുമിച്ച് പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.