ലണ്ടൻ: മരണംവരെ സുഖവും ദുഃഖവും ഒരുമിച്ച് പങ്കിടാമെന്ന് പരസ്പരം വാഗ്ദാനം നൽകി ഹാരി രാജകുമാരനും യു.എസ് നടിയും മോഡലുമായ മേഗൻ മാർക്കിളും ഒന്നായി. വിൻസർ കൊട്ടാരത്തിലെ സെൻറ് ജോർജ് ചാപ്പലിൽ ഉച്ചക്ക് 12നായിരുന്നു വിവാഹം ആഡംബരപൂർവം നടന്നത്. ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ലക്ഷക്കണക്കിന് ആളുകൾ ടെലിവിഷനിലൂടെയും മറ്റും ചടങ്ങ് വീക്ഷിച്ചു. മാതാവ് ഡോറിയ റാഗലൻഡിനും ഭാവി ഭർതൃപിതാവ് ചാൾസ് രാജകുമാരനുമൊപ്പം 11.49ഒാടെയാണ് മേഗൻ വിവാഹത്തിനെത്തിയത്. വിവാഹശേഷം മേഗൻ ‘ഡച്ചസ് ഒാഫ് സുസെക്സ്’ എന്നറിയപ്പെടും. ഹാരി ഡ്യൂക്ക് ഒാഫ് സുസെക്സ് എന്നും.
11 മണി കഴിഞ്ഞപ്പോൾതന്നെ രാജകുടുംബത്തിലെ അംഗങ്ങൾ ഒാരോരുത്തരായി പള്ളിയിലേക്കെത്തി. 11.45 ഒാടെയാണ് ഹാരി രാജകുമാരൻ വില്യമുമായി പള്ളിയിലെത്തിയത്. പ്രോേട്ടാകോൾ പ്രകാരം ചടങ്ങിന് അവസാനമെത്തേണ്ടത് രാജ്ഞിയായതിനാൽ 11.55 ഒാടെയാണ് എലിസബത്ത് രാജ്ഞിയെത്തിയത്. ഡയാനക്കും കെയ്റ്റ് മിഡിൽട്ടനും േശഷമാണ് മേഗൻ ബ്രിട്ടീഷ് കുടുംബത്തിൽ മരുമകളായെത്തുന്നത്. ഹാരിയുമായുള്ള രണ്ടുവർഷത്തെ നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. 600 ലേറെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളാണ് സെൻറ് ജോർജ് ചാപ്പലിൽ എത്തിയത്. അതിഥികൾക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.ഒാപ്ര വിൻഫ്രി, ഇഡ്രിസ് എൽബ, സെറീന വില്യംസ്, പ്രിയങ്ക ചോപ്ര എന്നിവരും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.