Posted On
date_range Updated On
date_range ജെയിംസ് ബോണ്ടിെൻറ നായികക്കും കോവിഡ്
ജെയിംസ് ബോണ്ട് ചിത്രത്തിലെ നായികയും ഉക്രേനിയൻ നടിയും മോഡലുമായ ഒൽഗ കുറിലെങ്കോക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2008ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് പരമ്പരയിലെ 22ാം ചലചിത്രമായ ക്വാണ്ടം ഓഫ് സൊളേസിലെ നായികയാണ് ഇവർ.
ഞായറാഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയാണ് ഇവർ രോഗ വിവരം പങ്കുവെച്ചത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണ്. രോഗം പിടിപെട്ടിട്ട് ഒരാഴ്ചയായി. പനി, ക്ഷീണം തുടങ്ങിയ ലക്ഷണമെല്ലാമുണ്ട്. എല്ലാവരോടും സുരക്ഷിതരായിരിക്കാനും കാര്യഗൗരവത്തോടെ ഇരിക്കണമെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ആഴ്ച ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്സിനും ഭാര്യ റിത വിൽസണും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.