എൽ.ടി.ടി.ഇക്കെതിരെ ബ്രിട്ടീഷ്​ പൈലറ്റി​െൻറ സഹായം ഇന്ത്യ തേടിയെന്ന്​ വെളിപ്പെടുത്തൽ

ലണ്ടൻ: 1980കളിൽ ശ്രീലങ്കയിൽ തമിഴ്​പുലികളെ നേരിടാൻ ഇന്ത്യൻ സമാധാന സേന ബ്രിട്ടീഷ്​ പൈലറ്റി​​െൻറ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടൻ കേന്ദ്രമായുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ഫിൽ മില്ലറുടെ പുതിയ പുസ്​തകം ‘കീനീ മീനി: ദ ബ്രിട്ടീഷ്​ മെർസനറീസ്​ ഹു ഗോട്ട്​ അവേ വിത്ത്​ വാർ ക്രൈംസി’ൽ ആണ്​ വെളിപ്പെടുത്തലുള്ളത്​.

ശ്രീലങ്കയിൽ ബ്രിട്ടീഷ്​ സൈനിക സാന്നിധ്യത്തെ ഇന്ത്യൻ നയത​ന്ത്രജ്ഞർ പരസ്യമായി എതിർത്തപ്പോഴും എൽ.ടി.ടി.ഇക്കെതിരായ പോരാട്ടത്തിന്​ 1987ൽ വാടകക്കെടുത്ത ബ്രിട്ടീഷ്​ പൈലറ്റുമാരെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചതായി പുസ്​തകം പറയുന്നു. ശത്രുവി​​െൻറ ശത്രു മിത്രം എന്ന നിലയിലാണ്​ ഇന്ത്യ ഇതിനെ സമീപിച്ചത്​.

അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻറ്​ ജയവർധനെയും തമ്മിൽ കരാർ ഒപ്പിടുന്നതു​ വരെ ഇത്​ തുടർന്നതായും പുസ്​തകം പറയുന്നു.

Tags:    
News Summary - india seeks british pilots help to fight ltte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.