‘ഹാ​ഗി​യ സോ​ഫി​യ വീ​ണ്ടും മ​സ്​​ജി​ദാ​ക്കും’

അ​ങ്കാ​റ: ഇ​സ്​​തം​ബൂ​ളി​ലെ ഹാ​ഗി​യ സോ​ഫി​യ മ്യൂ​സി​യം വീ​ണ്ടും മ​സ്​​ജി​ദാ​ക്കി മാ​റ്റു​മെ​ന്ന്​ തു​ർ​ക ്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. ബൈ​സ​േ​​ൻ​റ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ദേ​വാ​ല​ യ​മാ​യി​രു​ന്ന ഹാ​ഗി​യ സോ​ഫി​യ മ​സ്​​ജി​ദാ​ക്കി മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്​ മ്യൂ​സി​യ​മാ​ണ്.

ഒാ​േ​ട്ടാ​മ​ൻ സാമ്രാജ്യം ഇസ്​താംബുൾ കീഴടക്കിയ 1453ലാ​ണ്​ ദേ​വാ​ല​യം മ​സ്​​ജി​ദാ​ക്കി​യ​ത്. 1935ൽ ​മ​സ്​​ജി​ദ്​ ആ​ധു​നി​ക തു​ർ​ക്കി​യു​ടെ സ്​​ഥാ​പ​ക​നാ​യ മു​സ്​​ത​ഫാ ക​മാ​ൽ അ​താ​തു​ർ​ക്ക്​ മ്യൂ​സി​യ​മാ​ക്കി മാ​റ്റു​ക​യും ചെ​യ്​​തു. വ​ർ​ഷം​തോ​റും ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​െ​ള​ത്തു​ന്നു​ണ്ട്​ ഇ​വി​ടെ.

ന്യൂ​സി​ല​ൻ​ഡി​ലെ മ​സ്​​ജി​ദു​ക​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ബ്ര​ൻ​റ​ൺ ടാ​റ​ൻ​റ്​ ഹാ​ഗി​യ സോ​ഫി​യ വീ​ണ്ടും ദേ​വാ​ല​യ​മാ​ക്കു​മെ​ന്ന്​ ഒാ​ൺ​ലൈ​നി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ച​രി​ത്ര സ്​​മാ​ര​കം മ​സ്​​ജി​ദാ​ക്കി മാ​റ്റ​ണ​മെ​ന്ന്​ പ​ല​കോ​ണു​ക​ളി​ൽ​നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.

Tags:    
News Summary - Hagia Sophia might be reverted to a mosque, Erdoğan says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.