ബർലിൻ: അംഗലാ മെർക്കലിനു ശേഷം ജർമൻ ചാൻസലർ ആകേണ്ടിയിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റ ് യൂനിയൻ അധ്യക്ഷ ആനെഗ്രെറ്റ് ക്രാമ്പ് കാരൻബവർ അതിനാടകീയമായി രാജി പ്രഖ്യാപിച്ചു. നാസി ആശയഗതിയുള്ള പാർട്ടിയുമായി ബന്ധം പുലർത്തിയത് പുറത്തായതിനെ തുടർന്നാണ് രാജി.
പ്രതിരോധ മന്ത്രി കൂടിയായ ഈ 58 കാരി അടുത്തതവണ ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും അറിയിച്ചു. കഴിഞ്ഞ ആഴ്ച മുൻ ഈസ്റ്റ് ജർമൻ പ്രവിശ്യയായിരുന്ന തൂറിൻഗ്യാ സംസ്ഥാന മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ നിലവിലെ മുഖ്യമന്ത്രി ബോഡോ റാമലോവിനെ തോൽപ്പിക്കാൻ നാസി പാർട്ടിയുമായി അതിരഹസ്യമായി ഇടപെട്ടിരുന്നു എന്ന് വ്യക്തമായതിനെത്തുടർന്നാണ് പുതിയ സംഭവവികാസങ്ങൾ. വളരെപെെട്ടന്നു നേതൃത്വത്തിൽ എത്തുകയും ചാൻസലർ മെർക്കലിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരി ആയിത്തീരുകയും ചെയ്ത, എ.കെ.കെ എന്നറിയപ്പെടുന്ന ഇവരുടെ പതനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.