Posted On
date_range Updated On
date_range വെസ്റ്റ്ബാങ്ക്: ഇസ്രായേൽ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസ്
പാരീസ്: അധിനിവിഷ്ട വെസ്റ്റ്ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നടപടികൾക്കെതിരെ ഫ്രാൻസ്. ഇസ്രായേൽ നിലപാട് അംഗീകരിക്കാനാവില്ലെന്നും പിന്തിരിയണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കും സമാധാനപരമായ നടപടികളിലൂടെ ദ്വിരാഷ്ട്ര പരിഹാര ഉടമ്പടിക്കും ഇസ്രായേലിെൻറ നടപടി എതിരാണെന്നും മാക്രോൺ പറഞ്ഞു. തീരുമാനത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചുെകാണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.