Posted On
date_range Updated On
date_range മാസ്ക്കിടാൻ പറഞ്ഞതിന് മർദനമേറ്റ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം
പാരിസ്: ഫ്രാൻസിൽ മാസ്ക്കിടാൻ നിർബന്ധിച്ചതിന് ബസ് യാത്രക്കാരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഫ്രഞ്ച് നഗരമായ ബ്ലാരിറ്റ്സിലാണ് സംഭവം.
മാസ്ക്കിടാതെയെത്തിയ നാലു യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച 59കാരനായ ഡ്രൈവർ ഇവരോട് മാസ്ക്കിടാൻ ആവശ്യപ്പെടുകയായിരുന്നു. അനുസരിക്കുന്നതിനു പകരം ഇവർ മർദനമഴിച്ചുവിട്ടു.
മസ്തിഷ്ക മരണം സംഭവിച്ചാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. രണ്ടു യുവാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർമാർ ജോലിക്കു കയറാൻ വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.