Posted On
date_range Updated On
date_range കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
ഒാട്ടവ: കാനഡയിൽ ചെറുവിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് വയലിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു. തലസ്ഥാനനഗരിയായ ഒാട്ടവയിൽനിന്ന് 30 കി.മീ. അകലെ ഞായറാഴ്ച രാവിലെയാണ് സംഭവം.
സെസ്ന ചെറുവിമാനത്തിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. കൂട്ടിയിടിച്ച പൈപ്പർ പി.എ-42 വിമാനം ഒാട്ടവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സെസ്ന വിമാനത്തിെൻറ ഇടിയിൽ ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ഒരു യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തതായി പൈപ്പർ വിമാനത്തിെല പൈലറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.