ലണ്ടനിൽ വളർത്തു പൂച്ചക്ക്​ ​ കോവിഡ്​ 

ലണ്ടൻ: കോവിഡ്​ മഹാമാരി വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിൽ ആദ്യമായി വളർത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തി​​​െൻറ വളർത്തു പൂച്ചക്ക്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

‘‘മൃഗങ്ങളിൽ​ രോഗം സ്​ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. ഈ പൂച്ചയിൽ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല’’-പരിസ്​ഥിതി മന്ത്രാലയം പ്രതികരിച്ചു. 

ചൊറി ബാധിച്ച്​ അവശത അനുഭവപ്പെട്ട പൂച്ചയുടെ സ്രവം വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ കൊറോണ വൈറസ്​ കണ്ടെത്തിയത്​. ഇംഗ്ലണ്ടിലെ ആദ്യ സംഭവമാണെങ്കിലും അമേരിക്കയിലും മറ്റു ചിലരാജ്യങ്ങളിലും മൃഗങ്ങളിലൂടെ വൈറസ്​ വ്യാപിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്​.

Latest Video:

Full View
Tags:    
News Summary - First UK Covid case in pet cat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.