2021ന് മുൻപ് കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കോവിഡ് വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരി​ഗണന നൽകേണ്ടത്. ആ​ഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു.

പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേർത്തു. 

റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ കോവിഡ് വാക്സിൻ പരീക്ഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം.

Tags:    
News Summary - Do not expect Covid-19 vaccine until 2021, says WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.