ബിട്ടീഷ് കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ച് ലേഖനം: ഡെയ്ലി മെയ്ലിനെതിരെ പിഴ


ലണ്ടന്‍: ബ്രിട്ടനിലെ മുസ്ലിം കുടുംബത്തെ തീവ്രവാദികളായി ചിത്രീകരിച്ച് ലേഖനമെഴുതിയതിന് പ്രമുഖ മാധ്യമസ്ഥാപനത്തിന് ഒന്നര ലക്ഷം പൗണ്ട് (ഏകദേശം ഒന്നേകാല്‍ കോടി രൂപ) പിഴ. ഡെയ്ലി മെയ്ല്‍ ഓണ്‍ലൈനില്‍ കെറ്റി ഹോപ്കിന്‍സ് എഴുതിയ കോളത്തിനെതിരായ അപകീര്‍ത്തി കേസിലാണ് വന്‍ തുക പിഴ ചുമത്തിയത്.

മുഹമ്മദ് താരീഖ്, സഹോദരന്‍ മുഹമ്മദ് സാഹിദ് എന്നിവരും ഒമ്പതു മക്കളും ലോസ്ആഞ്ജലസിലേക്ക് യാത്രചെയ്തത് അമേരിക്കക്ക് തടയാമായിരുന്നുവെന്നും ഇവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് ലേഖനമെഴുതിയിരുന്നത്. തുടര്‍ന്ന് ലേഖനത്തിനെതിരെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കോളം പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ ഡെയ്ലി മെയ്ല്‍ ഖേദംപ്രകടിപ്പിച്ചിരുന്നു.

 

Tags:    
News Summary - daily mail get fine on article issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.