ലോകത്തെ അവസാന നാസി വിചാരണ പൂർത്തിയായി; 93കാരൻ കുറ്റക്കാരൻ

ബെർലിങ്​: നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ സുരക്ഷ ജീവനക്കാരനും കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയതോടെ, ലോകത്തെ അവസാന നാസി വിചാരണയും പൂർത്തിയായി. ആയിരങ്ങളെ കൊന്നു തള്ളിയതിന്​ കൂട്ടുനിന്നു​വെന്ന കുറ്റത്തിന്​ ബ്രൂ​ണോ ഡി എന്നയാളെയാണ്​ ജർമൻ കോടതി ശിക്ഷിച്ചത്​. 93 വയസ്​ പിന്നിട്ട ഇയാൾക്ക്​ രണ്ടു വർഷത്തേക്ക്​​ തടവു ശിക്ഷ ലഭിച്ചു​. 1944 മുതൽ 1945 വരെ ഒരു വർഷക്കാലയളവിലാണ്​ ഇയാൾ സ്​റ്റത്തോഫിലെ (ഇന്നത്തെ പോളണ്ട്​) കോൺസെൻട്രേഷൻ ക്യാമ്പിൽ ജോലി ചെയ്​തത്​. 5232 കൊലപാതകങ്ങളിൽ ഇയാൾക്ക്​ പങ്കുണ്ടെന്ന്​ കോടതി കണ്ടെത്തി. 

​ബ്രൂണോക്ക്​ 17 വയസുള്ളപ്പോഴാണ്​ കോൺസെൻ​േ​ട്രഷൻ ക്യാമ്പിൽ ജീവനക്കാരനായി എത്തുന്നത്​. അന്ന്​ പ്രായപൂർത്തിയാവാതിരുന്നതിനാൽ ജുവ​െനെൽ കോടതിയും വിചാരണ ചെയ്​തു. പോളണ്ടിലെ ഡാൻസിഗ്​ ഗ്രാമത്തിലാണ്​ ബ്രൂണോ ജനിച്ചത്​. ഹിറ്റ്​ലർ-മുസോളനി ആശയത്തിൽ ആകൃഷ്​ടനായി നാസി പ്രസ്​ഥാനത്തിൽ ചേരുകയായിരുന്നു. 

ഫ്രാൻസ്​, ഇസ്രായേൽ, പോളണ്ട്​, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നാസി പീഡനത്തി​നിരയായവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ്​ കേസ്​ മുന്നോട്ടു പോയത്​. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച്​ 75 വർഷം പിന്നിടു​േമ്പാൾ നടന്ന ഇൗ വിചാരണ ലോകശ്രദ്ധയാകർഷിച്ചിരുന്നു. നാസി കുറ്റവാളികൾക്കുള്ള ലോക​ത്തെ അവസാനത്ത വിചാരണയായിരിക്കുമിത്​.   

തടവുകാരെ കഴുത്തിന് പിന്നില്‍ വെടിവെച്ചും, സൈക്ലോണ്‍ ബി ഗ്യാസ് ഉപയോഗിച്ച്‌ വിഷം കലര്‍ത്തിയും, ഭക്ഷണവും മരുന്നും നിഷേധിച്ചുമൊക്കെയാണ് കൊലകള്‍ നടത്തിയത്. തടവുകാരെ രക്ഷപ്പെടാനോ, സംഘടിക്കാനോ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് ബ്രൂണോ ഡിയായിരുന്നു. 

പോളിഷ് നഗരമായ ഡാന്‍സ്കിലാണ് ഇപ്പോള്‍ സ്​റ്റത്തോഫ് നാസി തടങ്കല്‍ പാളയം ഉള്ളത്. 1939-ല്‍ സ്ഥാപിതമായ പാളയത്തിൽ 115,000 തടവുകാര്‍ ഉണ്ടായിരുന്നു. പകുതിയിലധികം പേരെയും അവിടെവച്ചുതന്നെ​ കൊന്നതായാണ്​ ചരിത്രം പറയുന്നത്​. 

News Summary - Concentration camp guard convicted in one of the last Nazi trials in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.